spot_imgspot_imgspot_img

വർക്കലയിൽ യുവതിയെയും മകനെയും അയൽവാസികളായ ദമ്പതികൾ ചേർന്ന് മർദ്ദിച്ചതായി പരാതി

Date:

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ യുവതിയെയും മകനെയും അയൽവാസികളായ ദമ്പതികൾ ചേർന്ന് മർദ്ദിച്ചതായി പരാതി. വർക്കല സ്വദേശിനി ഷൈഫയ്ക്കാണ് മർദ്ദനമേറ്റത്. കുട്ടികൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനിടെയാണ് കൈയ്യകളിയിലേക്ക് മാറിയത്. ഷൈഫയുടെ അയൽവാസിയായ റജീന ഭർത്താവും മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തു. മർദ്ദനത്തിൽ പരിക്കേറ്റ ഷൈഫ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കുട്ടികൾ തമ്മിലുണ്ടായ വഴക്ക് പരിഹരിക്കാനായി സംസാരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് ഷൈഫ പറയുന്നത്.

സംസാരിക്കുന്നതിനിടെ റജീനയും ഭർത്താവും ചേർന്ന് ഷൈഫയെയും മകനെയും ആക്രമിക്കുകയായിരുന്നെന്നും തർക്കം രൂക്ഷമായതോടെ റജീനയുടെ ഭർത്താവ് ഷൈഫയുടെ മകനെ ചുടുകട്ട കൊണ്ട് എറിഞ്ഞു വീഴ്ത്തിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി സതീശനെ അഭിനന്ദിച്ച് നോർക്ക...
Telegram
WhatsApp