
തിരുവനന്തപുരം: പാളയത്തെ പെട്രോൾ പമ്പിൽ നിന്ന് പണം കവർന്ന പ്രതി കൊച്ചിയിൽ അറസ്റ്റിലായി. പൊന്നാനി സ്വദേശി തഫ്‌സീര്‍ ദര്‍വേഷാണ് പൊലീസിന്റെ പിടിയിലായത്. ഇയാളെ എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തെ ലോഡ്ജിൽ നിന്നാണ് കൊച്ചി സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തത്.
ചെറുതും വലുതുമായ 60ഓളം മോഷണക്കേസുകളിൽ പ്രതിയാണ് തഫ്‌സീര്‍. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ചു. പെട്രോള്‍ പമ്പില്‍ നിന്നും ഒന്നരലക്ഷം രൂപയാണ് പ്രതി കവര്‍ന്നത്. തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു ഇയാൾ പാളയം പള്ളിക്ക് സമീപമുള്ള പമ്പിലെ ഓഫീസ് മുറിയും ലോക്കറും കുത്തിത്തുറന്ന് പണം കവർന്നത്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.







