spot_imgspot_imgspot_img

മംഗലപുരത്ത് കെൽട്രോൺ സ്ഥാപിച്ച ക്യാമറകൾ മോഷ്ടിച്ച പ്രതി പിടിയിൽ

Date:

കഴക്കൂട്ടം: ​മംഗലപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കെൽട്രോൺ സ്ഥാപിച്ചിരുന്ന വിലകൂടിയ ക്യാമറകൾ മോഷ്ടിച്ച പ്രതിയെ മംഗലപുരം പോലീസ് പിടികൂടി. മുരുക്കുംപുഴ ചിലമ്പിൽ പറക്കോട്ടുകോണം ചരുവിളവീട്ടിൽ സജൻ (30)​ആണ് പിടിയിലായത്. ഒരാഴ്ച മുമ്പ് സയൻസ് പാർക്കിനടുത്തെ റോഡുകളിൽ സ്ഥാപിച്ചിരുന്ന ആറോളം ക്യാമറകളാണ് കവർന്നത്. മോഷണം നടത്തുന്ന സമയത്ത് ക്യാമറയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചെങ്കിലും, സിസ്റ്റത്തിലെ യു.പി.എസ് ബാക്കപ്പ് സഹായത്തോടെ പ്രതി ക്യാമറകൾ തകർക്കുന്നതും മോഷ്ടിക്കുന്നതുമായ ദൃശ്യങ്ങൾ സെൻട്രൽ സർവറിൽ കൃത്യമായി റെക്കോർഡ് ചെയ്യപ്പെട്ടു.

ഈ ദൃശ്യങ്ങൾ കെൽട്രോൺ ഉദ്യോഗസ്ഥർ പോലീസിന് കൈമാറിയതോടെയാണ് പ്രതി വലയിലായത്. ​നമ്പർ പ്ലേറ്റുകൾ തിരിച്ചറിയാൻ ശേഷിയുള്ള വൻ വിലമതിക്കുന്ന എ.ഐ ക്യാമറകളും വെരിഫോക്കൽ ക്യാമറകളുമാണ് ഇയാൾ കവർന്നത്. ഓരോ ക്യാമറയ്ക്കും പ്രത്യേക ഐ.പി അഡ്രസ്സുകൾ ഉള്ളതിനാൽ ഇവ മറ്റെവിടെയെങ്കിലും ഉപയോഗിക്കാൻ ശ്രമിച്ചാൽ ഉടൻ തന്നെ കണ്ടെത്താൻ സാധിക്കുമെന്ന് കെൽട്രോൺ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മോഷണം നടത്തിയ ക്യാമറകൾ വിൽപന നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് പ്രാഥമിക നിഗമനം.

സംസ്ഥാനത്തെ 650-ഓളം പഞ്ചായത്തുകളിൽ കെൽട്രോൺ സമാനമായ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ ഉന്നത നിലവാരത്തിലുള്ള സുരക്ഷാ നിരീക്ഷണത്തിലാണെന്നും പൊതുമുതൽ നശിപ്പിക്കാനോ മോഷണം നടത്താനോ ശ്രമിക്കുന്നവർക്ക് ഇത്തരം സംവിധാനങ്ങളിലൂടെ എളുപ്പത്തിൽ നിയമത്തിന് മുന്നിൽ എത്തേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp