spot_imgspot_imgspot_img

തിരുവനന്തപുരത്തെ വാഹനാപകടം: നടന്‍ മണിയന്‍പിള്ള രാജുവിന് പൊലീസിന്റെ ക്ലീന്‍ ചിറ്റ്

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്‍ മണിയന്‍പിള്ള രാജു ഓടിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ നടന് പൊലീസിന്റെ ക്ലീന്‍ ചിറ്റ്. മണിയൻപിള്ള രാജു മദ്യപിച്ചിട്ടില്ലെന്നാണ് ശാസ്ത്രീയ പരിശോധനാഫലത്തിൽ പറയുന്നത്.

കെമിക്കല്‍ ലാബില്‍ നിന്നുള്ള ഫലത്തിലാണ് നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് കണ്ടെത്തിയത്. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കാര്‍ അമിതവേഗതയില്‍ ആയിരുന്നില്ലെന്നും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. സത‍്യം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മണിയൻപിള്ള രാജു പ്രതികരിച്ചു.

അപകടം ഉണ്ടായപ്പോൾ വാഹനം നിർത്താതെ പോയത് തെറ്റാണ്, അത് പേടി കൊണ്ടായിരുന്നുവെന്നും നടൻ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ‘ഹിറ്റ് ആന്‍ഡ് റണ്‍’ കേസ് മാത്രമാണുള്ളത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അപകടമുണ്ടായത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മ്യൂസിയം പൊലീസിന് ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചത്.

ട്രിവാൻഡ്രം ക്ലബിന് മുന്നിൽ ഫെബ്രുവരി 5ന് രാത്രി 10 മണിയോടെയാണ് വാഹനാപകടം ഉണ്ടായത്. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് വരികയായിരുന്ന കാര്‍ വെള്ളയമ്പലത്തുനിന്ന് തമ്പാനൂരേക്ക് പോകുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp