spot_imgspot_imgspot_img

തിരുവനന്തപുരം ന​ഗരസഭയുടെ മാലിന്യ സംസ്കരണ പാളിച്ചയെ വിമർശിച്ച് വി ശിവൻകുട്ടി

Date:

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരസഭയുടെ മാലിന്യ സംസ്കരണ പാളിച്ചയെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്ത്. നാറാത്തത് നാറുമെന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. ഇന്നത്തെ അവസ്ഥ അതീവ പരിതാപകരമാണ്. മാലിന്യ നിർമാർജനം പാടെ പാളിയെന്നും തെരുവുനായ് ശല്യം കൂടിയെന്നും ശിവൻകുട്ടി ആരോപിച്ചു.

‘മാറാത്തത് മാറും’ എന്ന ക്യാപ്‌ഷനുമായാണ് ബിജെപി ഇവിടെ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ അധികാരം കിട്ടിയതിന് ശേഷം അവരുടെ പ്രവർത്തനം കാണുമ്പോൾ സോഷ്യൽ മീഡിയ പറയുന്നത് പോലെ ‘നാറാത്തത്‌ നാറും ബിജെപി വന്നാൽ’ എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പലയിടത്തും തെരുവുവിളക്ക് കത്തുന്നില്ല. കഴിഞ്ഞ നാല്പത് വർഷത്തിനിടയിൽ തലസ്ഥാന നഗരി ഇത്തരമൊരു മാലിന്യപ്രതിസന്ധിക്ക് സാക്ഷ്യം വഹിച്ചിട്ടില്ല. നഗരം പകർച്ച വ്യാധി ഭീതിതിയിലാണെന്നും നഗരത്തിലെ ജനജീവിതം ദുസ്സഹമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ പ്ലാനിംഗ് ഇല്ലാത്തത് കാരണം വേനൽക്കാല രോഗങ്ങളും പടർന്നുപിടിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല സർവ്വ കക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...

തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി...

ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം; വീഴ്ചയില്ലെന്ന് ആശുപത്രി സൂപ്രണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ എട്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ റിപ്പോർട്ട്...
Telegram
WhatsApp