spot_imgspot_imgspot_img

ശസ്ത്രക്രിയകള്‍ക്ക് പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്; നടപടി ശസ്ത്രക്രിയ പിഴവുകൾ തടയാൻ

Date:

തിരുവനന്തപുരം: ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. രോഗികളെ ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. മാത്രമല്ല ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുന്‍കൂട്ടി അടയാളപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.

ഓപ്പറേഷന്‍ തിയേറ്ററില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നഴ്സും രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോർഡ് എന്നിവ പൂർത്തിയാക്കണം. വാർഡ് ഡോക്ടറും നഴ്സ് ഇൻ ചാർജ്ജും പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം, തീയേറ്റർ ചുമതലയുള്ള നഴ്സിംഗ് ഓഫീസർ വായിച്ച് വ്യക്തത വരുത്തി ഒപ്പിടണം, അതിനുശേഷം മാത്രമേ തിയേറ്ററിലേക്ക് രോഗിയെ പ്രവേശിപ്പിക്കാവൂ, ശസ്ത്രക്രിയ ഉപകരണങ്ങൾ, നശിപ്പിക്കുന്ന വസ്തുക്കൾ എന്നിവയുടെ കണക്കെടുപ്പ് നടത്തണം, ശസ്ത്രക്രിയയ്ക്ക് മുമ്പ് വൈറ്റ് ബോർഡിൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തണം, ശസ്ത്രക്രിയ കഴിഞ്ഞ് ഉപകരണങ്ങളുടെ എണ്ണം പരിശോധിച്ചു ചെക്ക് ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറണം തുടങ്ങിയവയാണ് മാർഗരേഖയിലുള്ളത്.

ചെറുതും വലുതുമായ എല്ലാത്തരം ശസ്ത്രക്രിയയ്ക്കും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ശസ്ത്രക്രിയ പിഴവുകൾ അടിക്കിടെ ഉണ്ടാകുന്ന ഒരു സാഹചര്യം സംസ്ഥാനത്തുണ്ട്. ഇത് ഒഴിവാക്കാനാണ് പുതിയ മാർഗനിർദേശം പുറത്തുവിട്ടത്. മാർഗ്ഗനിർദേശം നടപ്പായാൽ ആർക്കും പരസ്പരം പഴിചാരാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഒരു പ്രോട്ടോകോൾ ഉണ്ട്. ഇത് പുതുക്കിയാണ് പുതിയ മാർ​ഗരേഖ പുറത്തിറക്കിയിരിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് രണ്ടു പേർക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു പേർക്ക് പാമ്പുകടിയേറ്റു. വിദ്യാർഥിനിയ്ക്കും വീട്ടമ്മയ്‌ക്കുമാണ് പാമ്പു കടിയേറ്റത്....

പകൽ സമയങ്ങളിൽ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കണം; താപനില ഉയർന്നതോടെ ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ...

അണ്ടൂർക്കോണത്ത് കുടിവെള്ള വിതരണത്തെച്ചൊല്ലി തർക്കം: ​പ്രസിഡന്റും മെമ്പറും ആശുപത്രിയിൽ

കഴക്കൂട്ടം: കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട തർക്കം അണ്ടൂർക്കോണം പഞ്ചായത്ത് ഓഫീസിനുള്ളിൽ സംഘർഷത്തിൽ...

ഇന്ധനവില ലിറ്ററിന് 28 രൂപ വരെ കൂടുമെന്ന പ്രചരണം; വിശദീകരണവുമായി കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 25 രൂപ മുതല്‍...
Telegram
WhatsApp