spot_imgspot_imgspot_img

കിളിമാനൂരിൽ 15 വയസുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അമ്മയുടെ സുഹൃത്ത് പിടിയിൽ

Date:

തിരുവനന്തപുരം: കിളിമാനൂരിൽ 15 വയസുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അമ്മയുടെ സുഹൃത്ത് പിടിയിൽ. കാരേറ്റ് സ്വദേശി ബിജു (52) ആണ് അറസ്റ്റിലായത്. പീഡനത്തിന് ഒത്താശ ചെയ്ത പെൺകുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണ്.

2025 ഡിസംബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ പലപ്പോഴായി ഇയാൾ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഭർത്താവുമായി അകന്നു കഴിയുന്ന മാതാവ് രണ്ട് പെൺമക്കളുമായി വാടകവീട്ടിലായിരുന്നു താമസം. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് ബിജു.

ഈ പരിചയം മുതലെടുത്താണ് ബിജു കുട്ടിയെ പീഡിപ്പിച്ചത്. മാതാവിന്‍റെ സാന്നിധ്യത്തിൽ തന്നെയായിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. വീടിന് പുറമെ വർക്കല ബീച്ചിൽ കൊണ്ടുപോയും പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നതായി മൊഴിയുണ്ട്.

പീഡനം സഹിക്കവയ്യാതെ പെൺകുട്ടി മാതാവുമായി വഴക്കിടുകയും പിണങ്ങി അച്ഛന്റെ വീട്ടിലേക്ക് പോവുകയുമായിരുന്നു. തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ അമ്മയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇന്ധനവില ലിറ്ററിന് 28 രൂപ വരെ കൂടുമെന്ന പ്രചരണം; വിശദീകരണവുമായി കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 25 രൂപ മുതല്‍...

ഇത്തവണ തൃശൂര്‍ പൂരത്തിന് വെടിക്കെട്ടില്ല; എല്ലാ ചടങ്ങുകളും ഉള്‍പ്പെടുത്തി തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടില്ലാതെ തൃശ്ശൂര്‍ പൂരം നടത്താൻ...

മുണ്ടത്തിക്കോട് സ്ഫോടനം: ശരീരഭാഗങ്ങൾ ലഭിച്ചത് ചിതറിത്തെറിച്ച നിലയിൽ; ബ്രെയിൻ തുടങ്ങി വിവിധ അവയവങ്ങൾ പാതി വെന്ത അവസഥയിൽ; ചർച്ചയായി ഫോറൻസിക് സർജന്റെ കുറിപ്പ്

തൃശൂർ: മുണ്ടത്തിക്കോട് കമ്പപ്പുരയിലെ ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ മനസ്സില്‍ നിന്ന് മായുന്നില്ലെന്ന് തൃശ്ശൂർ...

പശ്ചിമ ബം​ഗാളും തമിഴ്‌നാടും വിധിയെഴുതുന്നു; തമിഴ്‌നാട്ടിലും ബംഗാളിലും ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗ്

ചെന്നൈ: തമിഴ്‌നാടും ബംഗാളും പോളിങ് ബൂത്തില്‍. തമിഴ്‌നാട്ടിലും ബംഗാളിലും ആദ്യമണിക്കൂറുകളില്‍ മികച്ച...
Telegram
WhatsApp