spot_imgspot_imgspot_img

തിരുവനന്തപുരം നെട്ടയത്തെ സംഘ‍ർഷം; കേസെടുത്ത് പൊലീസ്

Date:

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ബിജെപിയും സിപിഎം പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. പ്രദേശവാസികളായ രണ്ട് പാര്‍ട്ടിയിലുള്ളവര്‍ തമ്മിലുള്ള വഴിത്തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം. പൊലീസ് ഉദ‍്യോഗസ്ഥരെ ആയുധം ഉപയോഗിച്ച് ആക്രമിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ സിപിഎം പ്രവർത്തകനായ യുവാവിനെ കള്ളക്കേസിൽപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നും യുവാവിനെ ബിജെപി പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചതിൽ നാട്ടുകാർ ഇടപെടുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.

കല്ലേറിൽ പൊലീസിന് പരിക്കേറ്റു. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. ആയുധങ്ങൾ ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചത് ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് കേസ്. സിപിഎം പ്രവർത്തകനായ സുനിലിനെയാണ് ബിജെപി പ്രവർത്തർ മർദ്ദിച്ചത്. ബിജെപി നേതാവിന്റെ ഭാര്യയെ അസഭ്യം പറഞ്ഞെന്ന പരാതിയിൽ തുടങ്ങിയ തർക്കം സിപിഎം–ബിജെപി സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

കേസിൽ 15 ഓളം ബിജെപി പ്രവർത്തകരും 40 സിപിഎം പ്രവർത്തകരും പ്രതികളാണ്. രണ്ട് കേസുകളാണ് വട്ടിയൂർക്കാവ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഉച്ച മുതല്‍ പ്രദേശത്ത് സംഘര്‍ഷഭരിതമായ സാഹചര്യമായിരുന്നു. രാത്രിയോടെ പ്രശ്‌നം മൂര്‍ച്ഛിക്കുകയായിരുന്നു. ഈ സംഘർഷത്തിനിടയിൽ ഉണ്ടായ കല്ലേറിലാണ് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് മർദനമേൽക്കുകയും തലയ്ക്ക് പരുക്കേൽക്കുകയും ചെയ്തത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp