spot_imgspot_imgspot_img

ശ്രീകാര്യത്ത് ഇൻസ്റ്റഗ്രാം വഴി ഹണിട്രാപ്പ്; യുവാവിനെ മർദിച്ച് ഫോണും പണവും കവർന്നു

Date:

തിരുവനന്തപുരം: ശ്രീകാര്യത്ത് ഇന്‍സ്റ്റഗ്രാം വഴി ഹണിട്രാപ്പ് തട്ടിപ്പ്. ജിനു (19) എന്ന യുവാവാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ യുവതിയും സുഹൃത്തും പിടിയില്‍. ശ്രീകാര്യം സ്വദേശിനി സൂര്യ (19), പാപ്പനംകോട് സ്വദേശി കൈലാസ് (20) എന്നിവരാണ് പിടിയിലായത്.

സൂര്യ ഇൻസ്റ്റാഗ്രാമിലൂടെ യുവാവുമായി നിരന്തരം ബന്ധം സ്ഥാപിച്ചശേഷം വിളിച്ചു വരുത്തുകയായിരുന്നു. ജിനുവിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തി സ്‌കൂട്ടറില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയിട്ടാണ് മർദിച്ചത്.

ജിനുവിനെ സൂര്യയുടെ സുഹൃത്തുക്കൾ ചേർന്ന് ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പ്രതികള്‍ തട്ടിയെടുത്തു. അതിനുശേഷം യോനോ ആപ്പ് വഴി 10,000 രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റിച്ചു. മറ്റൊരു നമ്പറിലേക്ക് 2,500 രൂപ കൂടി അയപ്പിക്കുകയും ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇന്ധനവില ലിറ്ററിന് 28 രൂപ വരെ കൂടുമെന്ന പ്രചരണം; വിശദീകരണവുമായി കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 25 രൂപ മുതല്‍...

ഇത്തവണ തൃശൂര്‍ പൂരത്തിന് വെടിക്കെട്ടില്ല; എല്ലാ ചടങ്ങുകളും ഉള്‍പ്പെടുത്തി തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടില്ലാതെ തൃശ്ശൂര്‍ പൂരം നടത്താൻ...

മുണ്ടത്തിക്കോട് സ്ഫോടനം: ശരീരഭാഗങ്ങൾ ലഭിച്ചത് ചിതറിത്തെറിച്ച നിലയിൽ; ബ്രെയിൻ തുടങ്ങി വിവിധ അവയവങ്ങൾ പാതി വെന്ത അവസഥയിൽ; ചർച്ചയായി ഫോറൻസിക് സർജന്റെ കുറിപ്പ്

തൃശൂർ: മുണ്ടത്തിക്കോട് കമ്പപ്പുരയിലെ ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ മനസ്സില്‍ നിന്ന് മായുന്നില്ലെന്ന് തൃശ്ശൂർ...

പശ്ചിമ ബം​ഗാളും തമിഴ്‌നാടും വിധിയെഴുതുന്നു; തമിഴ്‌നാട്ടിലും ബംഗാളിലും ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗ്

ചെന്നൈ: തമിഴ്‌നാടും ബംഗാളും പോളിങ് ബൂത്തില്‍. തമിഴ്‌നാട്ടിലും ബംഗാളിലും ആദ്യമണിക്കൂറുകളില്‍ മികച്ച...
Telegram
WhatsApp