spot_imgspot_imgspot_img

വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനം; പ്രാദേശിക ടാക്‌സി ഡ്രൈവർമാർക്കെതിരെ പരാതി

Date:

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനമെന്ന് പരാതി. ഓൺലൈൻ ടാക്സി ഡ്രൈവറെ തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചെന്നും ടയറുകളിൽ അള്ള് വെച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ ദിവസവും ഇവിടെ വിനോദസഞ്ചാരികളായ വിദേശ വനിതകളുമായി എത്തിയ ടൂർ ഓപ്പറേറ്ററുടെ വാഹനത്തെ പ്രദേശത്തെ ടാക്സി ഡ്രൈവർമാർ തടഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു.

ഈ മാസം 18ന് വർക്കല ഹെലിപാടിന് സമീപത്തായിരുന്നു സംഭവം നടന്നത്. പത്തനംതിട്ട സ്വദേശി റിയാസിനെയാണ് പ്രാദേശിക ടാക്സി ഡ്രൈവർമാർ തടഞ്ഞത്. വർക്കലയിൽ നിന്ന് ടൂറിസ്റ്റുകളെയും കൊണ്ട് ആലപ്പുഴയിലേക്ക് പോകാൻ തുടങ്ങിയപ്പോഴായിരുന്നു ആക്രമണം.

ടൂറിസ്റ്റുകളെ കൊണ്ടുപോകാനുള്ള പെർമിറ്റ് വാഹനത്തിന് ഇല്ലെന്ന് പറഞ്ഞാണ് ഇവർ വാഹനം തടഞ്ഞത്. ഇവരുടെ ഒപ്പം ഒരു പോലീസ് ഉദ്യോഗസ്ഥൻ കൂടെ ഉണ്ടായിരുന്നുവെന്നാണ് റിയാസ് പറയുന്നത്. വാഹനം തടഞ്ഞുനിർത്തുകയും അസഭ്യം പറയുകയും വാഹനം മുന്നോട്ട് എടുത്തപ്പോൾ അള്ള് വെക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp