spot_imgspot_imgspot_img

വിദ്യാഭ്യാസ മേഖലയില്‍ കാലോചിത മാറ്റം അനിവാര്യം: മന്ത്രി പി.രാജീവ്

Date:

കൊച്ചി: ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ സൗജന്യ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം രണ്ടാം പതിപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിനനുസരിച്ച് വിദ്യാഭ്യാസ മേഖലയിലും പാഠ്യപദ്ധതിയിലും മാറ്റങ്ങള്‍ അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ‘അറിവാണ് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ സമ്പത്തും മൂലധനവും.

വിജ്ഞാനാധിഷ്ഠിതമായ സമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ കേവലം മാര്‍ക്കുകള്‍ക്ക് പിന്നാലെ പോകാതെ ഇഷ്ടമുള്ള വിഷയങ്ങള്‍ ആസ്വദിച്ച് പഠിക്കാനും, അതില്‍ ഒന്നാമതെത്താനും ശ്രമിക്കണം. ഒരു വിഷയത്തെ വിമര്‍ശനാത്മകമായി സമീപിക്കാനും വിശകലനം ചെയ്യാനുമുള്ള കഴിവാണ് ഇന്നത്തെ കാലത്ത് ഏറ്റവും പ്രധാനം.

വിദ്യാര്‍ത്ഥികളുടെ അഭിരുചികളെ മനസ്സിലാക്കി അവരെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ഈ സമ്മര്‍ സ്‌കൂളിന് സാധിക്കും. ഭാവിയിലേക്ക് ഉറ്റുനോക്കുന്ന ഇത്തരം പരിപാടികള്‍ മാതൃകാപരമാണെന്ന് പി. രാജീവ് പറഞ്ഞു.

ആയിരത്തിലധികം അപേക്ഷകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 60 പേര്‍ക്കാണ് പ്രവേശനം ലഭിച്ചിരിക്കുന്നത്. പരമ്പരാഗത പഠനരീതികള്‍ക്കപ്പുറം വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിശീലനം ഉറപ്പാക്കുന്ന രീതിയിലാണ് സമ്മര്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം. ആശയവിനിമയം, നേതൃപാടവം, ഡിജിറ്റല്‍ അവബോധം, കരിയര്‍ ഗൈഡന്‍സ് എന്നിവയില്‍ വിദഗ്ദ്ധര്‍ ക്ലാസുകള്‍ നയിക്കും. കലാ-കായിക വിനോദങ്ങള്‍ക്ക് പുറമെ ഇക്കോ-ടൂറിസം വില്ലേജ്, വൃദ്ധസദനം എന്നിവ സന്ദര്‍ശിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കും. പ്രമുഖരുമായുള്ള സംവാദവും ക്യാമ്പിന്റെ ഭാഗമാണ്. പഠന ക്ലാസുകള്‍, സന്ദര്‍ശന യാത്രകള്‍, താമസം, ഭക്ഷണം എന്നിവയുള്‍പ്പെടെയുള്ള മുഴുവന്‍ ചെലവുകളും യൂണിവേഴ്‌സിറ്റി തന്നെയാണ് വഹിക്കുന്നത്.

ഭാവിയെ മുന്‍കൂട്ടി കാണാന്‍ കഴിയുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നതെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം എം. ജോസഫ് പറഞ്ഞു. ‘മാറുന്ന ലോകത്തിനൊപ്പം സഞ്ചരിക്കുകയല്ല, മറിച്ച് നാളെയുടെ വെല്ലുവിളികളെയും അവസരങ്ങളെയും നയിക്കാന്‍ പ്രാപ്തിയുള്ളവരായി വിദ്യാര്‍ത്ഥികളെ മാറ്റുകയാണ് ജെയിന്‍ യൂണിവേഴ്‌സിറ്റി ചെയ്യുന്നത്. ഭാവിയിലെ തൊഴിലിടങ്ങള്‍ക്ക് ആവശ്യമായ നൈപുണ്യങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ ഊട്ടിയുറപ്പിക്കാന്‍ ഈ സമ്മര്‍ സ്‌കൂള്‍ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. ജെ ലത, ഭാഷാ വിഭാഗം മേധാവിയും സമ്മര്‍ സ്‌കൂള്‍ കോര്‍ഡിനേറ്ററുമായ ഡോ. ബിന്‍സി ബേബി, ഓപ്പറേഷന്‍സ് മേധാവി സുബി കുര്യന്‍, സ്‌കൂള്‍ ഓഫ് ഡിസൈന്‍ ഓപ്പറേഷന്‍സ് മേധാവി ജ്യോത്സ്‌ന വിശുദ്, ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം മേധാവി ഡോ. രാധാകൃഷ്ണന്‍ ഉണ്ണി, ഭാഷാ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അശ്വതി ആര്‍. എന്നിവര്‍ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp