spot_imgspot_imgspot_img

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ (33) ആണ് മരിച്ചത്. ഭർത്താവ് വിഷ്ണുനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികൾ ഇല്ലാത്തതിന്റെ മനോവിഷമായിരിക്കാം കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വഴക്കിനിടെ കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. വീടിന് അകത്തുള്ള മുറിയിൽ വെച്ചാണ് അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത്. കൊലപാതക ശേഷം പ്രതിതന്നെ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു.

9 വർഷത്തിനു മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. ട്യൂഷൻ സെന്‍ററിലെ അധ്യാപകനാണ് വിഷ്ണു. ഇരുവരും മാത്രമാണ് വീട്ടിൽ താമസം. പാറശ്ശാല പൊലീസ് കേസിൽ അന്വേഷണം ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....

വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്; വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് വധശ്രമം ഉണ്ടാകാറുള്ളതെന്ന് ട്രംപ്

വാഷിങ്ടണ്‍: വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെടിവെപ്പ്....
Telegram
WhatsApp