
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ (33) ആണ് മരിച്ചത്. ഭർത്താവ് വിഷ്ണുനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികൾ ഇല്ലാത്തതിന്റെ മനോവിഷമായിരിക്കാം കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വഴക്കിനിടെ കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. വീടിന് അകത്തുള്ള മുറിയിൽ വെച്ചാണ് അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത്. കൊലപാതക ശേഷം പ്രതിതന്നെ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു.
9 വർഷത്തിനു മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. ട്യൂഷൻ സെന്ററിലെ അധ്യാപകനാണ് വിഷ്ണു. ഇരുവരും മാത്രമാണ് വീട്ടിൽ താമസം. പാറശ്ശാല പൊലീസ് കേസിൽ അന്വേഷണം ആരംഭിച്ചു.







