spot_imgspot_imgspot_img

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഇന്നലെ പുലർച്ചെയാണ് വെള്ളനാട് സരസ്വതി വിദ്യാലയത്തിന് സമീപം പ്രഭാതസവാരിക്കിറങ്ങിയ വയോധികരെ ബൈക്കിടിച്ചു തെറിപ്പിച്ചത്. വെള്ളനാട് സ്വദേശി ഗീതയെയും ബന്ധുവായ സുധയെയുമാണ് ബൈക്കിടിച്ചു തെറിപ്പിച്ചത്.

ഗുരുതരമായി പരുക്കേറ്റ ഗീത ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് മരിച്ചത്. അപകടത്തിന് ശേഷം ബൈക്ക് നിർത്താതെ പോകുകയായിരുന്നു.പിന്നീട് ബൈക്കോടിച്ചിരുന്ന വെള്ളനാട് സ്വദേശി നിതിൻ കൃഷ്ണയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയതിനും അമിതവേഗത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വളവ് തിരിഞ്ഞ് വന്നപ്പോൾ ആളിനെ കണ്ട് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണെന്ന് നിതിൻ പൊലീസിന് മൊഴി നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp