spot_imgspot_imgspot_img

ഹർത്താലിൽ വലഞ്ഞ് തിരുവനന്തപുരം; പലയിടത്തും വാഹനം തടഞ്ഞു; കണിയാപുരത്ത് വൻ ഗതാഗതകുരുക്ക്

Date:

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജിലെ വിദ്യാര്‍ത്ഥി നിതിൻ രാജിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗണ്‍സിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ വലഞ്ഞ് ജനങ്ങൾ. തിരുവനന്തപുരം ദേശീയപാതയിൽ വൻ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്.

തിരുവനന്തപുരത്ത് കഴക്കൂട്ടം മുതൽ കണിയാപുരം വരെയാണ് വലിയരീതിയിലുള്ള ഗതാഗതകുരുക്കുണ്ടായത്. സമരാനുകൂലികള്‍ വലിയ രീതിയിൽ വാഹനങ്ങള്‍ തടഞ്ഞതോടെയാണ് ഗതാഗതകുരുക്കുണ്ടായത്. ദേശീയപാത ഉപരോധിച്ചുകൊണ്ടാണ് ഹര്‍ത്താല്‍ അനുകൂലികളുടെ പ്രതിഷേധം.

മാത്രമല്ല ഹര്‍ത്താല്‍ അനുകൂലികള്‍ വിവിധയിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞു. കടകള്‍ അടയ്ക്കാനും ആഹ്വാനം ചെയ്തു. തിരുവനന്തപുരം നെടുമങ്ങാടും തമ്പാനൂരും പ്രതിഷേധക്കാര്‍ വാഹനം തടഞ്ഞു. നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും ബസുകള്‍ പുറത്തേക്ക് ഇറക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അനുവദിച്ചില്ല.

തമ്പാനൂരില്‍ പ്രതിഷേധക്കാരും അവര്‍ തടഞ്ഞ ബസിലെ യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ചിലയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം ഹര്‍ത്താല്‍ പൊളിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന ആരോപണം ഉയര്‍ത്തിയാണ് പലയിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ പ്രതിഷേധക്കാര്‍ തടഞ്ഞത്.

വി ഐ ടി (VIT) എൻട്രൻസ് പരീക്ഷ എഴുതാനുള്ള വിദ്യാർഥികൾ വഴിയിൽ കുടുങ്ങിക്കിടക്കുന്നു. മാത്രമല്ല ആശുപത്രികളിലേക്ക് പോകാനുള്ളവരുമടക്കം കുടുങ്ങി കിടക്കുകയാണ്. റോഡിൽ നിന്ന് പ്രതിഷേധക്കാരെ നീക്കാനുള്ല പൊലീസ് ശ്രമത്തിനിടെ കണിയാപുരത്ത് സംഘര്‍ഷമുണ്ടായി. കൂടാതെ തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന് മുന്നിൽ പൊലീസും സമരക്കാരും തമ്മിൽ തര്‍ക്കമുണ്ടായി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തെന്മലയില്‍ കാടിനുള്ളില്‍ തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി

കൊല്ലം: കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ...

ഹർത്താലിനെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ഇന്ന് ദളിത് സംഘടനകൾ നടത്തിയ ഹര്‍ത്താലിലെ അതിക്രമത്തില്‍ സ്വമേധയാ കേസെടുത്ത്...

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അര മണിക്കൂർ വരെ...

ഇടുക്കി നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജി പൊലീസിന്റെ...
Telegram
WhatsApp