spot_imgspot_imgspot_img

തൃശൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസുകാരന്‍ ആശുപത്രി വിട്ടു

Date:

കൊച്ചി: തൃശൂര്‍ കോടാലിയില്‍ വീട്ടില്‍ നിന്ന് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരന്‍ അനോഷ് ആശുപത്രി വിട്ടു. ഇന്ന് നാലരയോടെയാണ് അനോഷിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

അനോഷ് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ചികിത്സിച്ച ഡോ. രമേഷ് പറഞ്ഞു. ന്യൂറോ സംബന്ധമായുളള പ്രശ്‌നങ്ങളും ശ്വാസ തടസങ്ങളും പൂര്‍ണമായും ഭേദമായെന്നും ഡോക്ടര്‍ പറഞ്ഞു. അനോഷിന്റെ മാതാപിതാക്കളായ സിൽജോയും ജോൺസിയും ഡോക്ടർമാർക്കും സർക്കാരിനും ഒപ്പം നിന്നവർക്കും നന്ദി പറഞ്ഞു.

ഒരു മകന്‍ പോയി, ഒരാളെയെങ്കിലും കിട്ടണേ എന്ന പ്രാര്‍ത്ഥനയായിരുന്നെന്നും പിതാവ് സില്‍ജോ പറഞ്ഞു. അല്‍ജോയുടെ ജീവന്‍ രക്ഷിക്കാന്‍ എല്ലാവരും ശ്രമിച്ചെന്നും സാധിച്ചില്ലെന്നും കരഞ്ഞുകൊണ്ട് മാതാപിതാക്കള്‍ പറഞ്ഞു.ഡോക്ടർമാരും നേഴ്സുമാരുമുൾപ്പെടെ നിരവധി പേരാണ് അനോഷിനെ പൂക്കൾ നൽകി വീട്ടിലേക്ക് യാത്രയാക്കിയത്.

കൊടകര കോടാലി സ്വദേശികളായ സിൽജോ – ജോൺസി ദമ്പതികളുടെ മകനാണ് അനോഷ്. ഏപ്രില്‍ 18ന് പുലര്‍ച്ചെയാണ് കോടാലിയിലെ വീട്ടില്‍ വച്ച് അനോഷിനെയും സഹോദരന്‍ അല്‍ജോയെയും കിടന്നുറങ്ങുമ്പോള്‍ ശംഖുവരയന്‍ പാമ്പ് കടിച്ചത്. അല്‍ജോയ്ക്ക് ജീവന്‍ നഷ്ടമായി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പമ്പ് ജീവനക്കാരന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച് പണം കവർന്നു; രണ്ടുപേർക്കെതിരെ കേസ്

​കഴക്കൂട്ടം: പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പെട്രോൾ പമ്പ് ജീവനക്കാരനെ...

മുരുക്കുംപുഴ തോപ്പ് മുക്ക് – വരിക്കുമുക്ക് റോഡിൽ ഓട നിർമ്മാണം ആരംഭിച്ചു

കഴക്കൂട്ടം: ചിറയിൻകീഴ് - കണിയാപുരം റോഡിൽ വർഷങ്ങളായി യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയ വെള്ളക്കെട്ടിന്...

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...
Telegram
WhatsApp