spot_imgspot_imgspot_img

വെള്ളറടയിൽ ഏഴര കിലോ ലഹരി വസ്തുമായി യുവാവ് പിടിയിൽ

Date:

ആന്ധ്രപ്രദേശിൽ നിന്നും കടത്തിക്കൊണ്ടുവന്ന ഏഴരക്കിലോ കഞ്ചാവുമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആര്യനാട് സ്വദേശി പ്രശാന്ത് (31) വെള്ളറട പോലീസിന്റെ പിടിയിലായി. അതിർത്തിയിലെ തമിഴ്നാട് ചെക്ക്പോസ്റ്റ് കടന്നാണ് ഇയാൾ ലഹരിമരുന്ന് കേരളത്തിലേക്ക് എത്തിച്ചത്.
​പരിശോധനയ്ക്കിടെ പോലീസ് വാഹനം തടഞ്ഞപ്പോൾ, അത് ഇടിച്ചുതെറിപ്പിച്ച് കടന്നുകളയാൻ പ്രതി ശ്രമിച്ചു. എന്നാൽ സമീപത്തുണ്ടായിരുന്ന രണ്ട് ടിപ്പർ ലോറികളുടെ സഹായത്തോടെ പോലീസ് പ്രതിയെ തടയുകയും സാഹസികമായി പിടികൂടുകയുമായിരുന്നു. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ ഈ പരിശോധനയിൽ പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരും. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp