spot_imgspot_imgspot_img

വട്ടിയൂർക്കാവിൽ മിന്നും വിജയം കരസ്ഥമാക്കി കെ മുരളീധരൻ

Date:

തിരുവനന്തപുരം: വട്ടിയൂർക്കാവിനെ കൈപിടിയിൽ ഒതുക്കി യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരൻ. 2796 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ. പ്രശാന്തും മുരളീധരനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കാഴ്ചവച്ചത്. കടുത്ത ത്രികോണ മത്സരത്തിനാണ് വട്ടിയൂർക്കാവ് ഇത്തവണയും സാക്ഷിയായത്.

കൂടാതെ നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാര്‍ഥി എൻ ശക്തന് വിജയം. 6966 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സ്ഥാനാര്‍ഥി വിജയിച്ചത്. അതേസമയം എൻ ഡി എ രണ്ടിടത്ത് വിജയം ഉറപ്പിച്ചിരിക്കുകയാണ്. നേമം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖറും ചാത്തന്നൂരിൽ ബി ബി ഗോപകുമാറും വിജയിച്ചു.

ആറ്റിങ്ങലിൽ എൽ ഡി എഫ് സ്ഥാനാർഥി ഒ എസ് അംബികയും വാമനപുരം മണ്ഡലത്തിൽ
യു ഡി എഫ് സ്ഥാനാർഥി സുധീർഷാ പാലോടും തിരുവനന്തപുരത്ത് യു ഡി എഫ് സ്ഥാനാർഥി
സി പി ജോണും അരുവിക്കരയിൽ എൽ ഡി എഫ് സ്ഥാനാർഥി അഡ്വ ജി സ്റ്റീഫനും വിജയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭരണം ഉറപ്പിച്ച് യു ഡി എഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡോടെ യുഡിഎഫ് ഭരണം ഉറപ്പിച്ചു....

സംസ്ഥാനത്ത് യുഡിഎഫ് തരംഗം; പ്രതികരണവുമായി കെ കെ രമ

തിരുവനന്തപുരം: സംസ്ഥാനത്ത് യു ഡി എഫ് തരംഗം ആഞ്ഞടിക്കുകയാണ്. 103 സീറ്റുകളിൽ...

കേരളത്തിൽ യു ഡി എഫ് തേരോട്ടം

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് തരംഗം. എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങളെ മറികടന്നാണ് യു...

തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ടിവികെ മുന്നിൽ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേയാണ്. വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ടിവികെ...
Telegram
WhatsApp