

ദുബായ്: യുഎഇക്കു നേരെ വീണ്ടും വ്യോമാക്രമണം നടത്തി ഇറാന്‍. ഒരു ഡസനോളം ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ക്രൂയിസ് മിസൈലുകളും നാലു ഡ്രോണുകളും രണ്ടുദിവസങ്ങളിലായി ഇറാനില്‍ നിന്ന് യുഎഇയില്‍ പതിച്ചിട്ടുണ്ട്. മിസൈല്‍ ആക്രണവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് സന്ദേശങ്ങള്‍ ഫോണുകളില്‍ ലഭിച്ചതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം ഉണ്ടായിരുന്നു. വ്യോമാക്രമണം പ്രതിരോധ സേന ചെറുക്കുകയാണെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസവും യുഎഇയില്‍ ഇറാന്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഫുജൈറയിലെ എണ്ണ സംഭരണ കേന്ദ്രത്തില്‍ ഡ്രോണ്‍ അവശിഷ്ടം പതിച്ച് തീപടരുയും മൂന്ന് ഇന്ത്യക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. യുഎഇയില്‍ ഇന്നലെ മാത്രം അരഡസനോളം മിസൈലുകളാണ് എത്തിയത്. തുടര്‍ച്ചയായി ആക്രമണം ഉണ്ടായതോടെ യുഎഇയിലെ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും ഓണ്‍ലൈന്‍ ക്ലാസുകളിലേക്കു മാറി.
ഹോര്‍മുസ് കടലിടുക്കില്‍ അബുദാബി നാഷനല്‍ ഓയില്‍ കമ്പനിയുടെ (അഡ്‌നോക്) എണ്ണ ടാങ്കറും ഇറാന്‍ ആക്രമിച്ചു. രണ്ടു ഡ്രോണുകളാണു ടാങ്കറിനു നേരെ ആക്രമണം നടത്തിയത്. ഏപ്രില്‍ 9നു നിലവില്‍വന്ന വെടിനിര്‍ത്തലിനു ശേഷം ആദ്യമായാണു മുന്നറിയിപ്പ് ലഭിച്ചത്.









