spot_imgspot_imgspot_img

മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കില്ല; കൗണ്ടിംഗ് സെന്ററുകൾ ഹൈജാക്ക് ചെയ്തുവെന്ന് മമത ബാനർജി

Date:

കൊൽക്കത്ത: ബംഗാളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നാടകീയ പ്രഖ്യാപനങ്ങളുമായി മമത ബാനർജി. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കില്ലെന്ന് മമത ബാനർജി പറഞ്ഞു. കൗണ്ടിംഗ് സെന്ററുകൾ ഹൈജാക്ക് ചെയ്തെന്നും സി ആർ പി എഫ് കേന്ദ്രത്തിന്റെ ഗുണ്ടാസംഘമായി പ്രവർത്തിച്ചെന്നും മമത ബാനർജി ആരോപിച്ചു.

തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തൃണമൂൽ കോൺ​ഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കില്ലെന്നാണ് മമത പറയുന്നത്. ലോക് ഭവനിലേക്ക് പോവില്ലെന്നും രാജി ആവശ്യം ഉയരുന്നില്ലെന്നും മമത ബാനർജി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളും മമത ഉയർത്തുന്നുണ്ട്. നിയമവ്യവസ്ഥ ഇല്ലാതാകുമ്പോൾ, തെരഞ്ഞെടുപ്പു കമ്മിഷൻ പക്ഷപാതപരമായി പെരുമാറുമ്പോൾ, തെറ്റായ സന്ദേശമാണ് ലോകത്തിനു ലഭിക്കുന്നതെന്നും മമത പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഇവിഎമ്മിൽ 90 ശതമാനം ചാർജ് ബാക്കിയുണ്ടായിരുന്നെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ അട്ടിമറിക്ക് കൂട്ടുനിന്നു എന്നത് വ്യക്തമാണെന്നും മമത പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം യഥാർത്ഥ പൊതുജനാഭിപ്രായമല്ലെന്നും ഗൂഢാലോചനയുടെ ഫലമാണെന്നും മമത അവകാശപ്പെട്ടു. തെരഞ്ഞെടുപ്പിൽ ടിഎംസിയുടെ മത്സരം ബിജെപിക്കെതിരെയല്ല, മറിച്ച് ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയാണെന്നും ബാനർജി ആരോപിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പമ്പ് ജീവനക്കാരന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച് പണം കവർന്നു; രണ്ടുപേർക്കെതിരെ കേസ്

​കഴക്കൂട്ടം: പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പെട്രോൾ പമ്പ് ജീവനക്കാരനെ...

മുരുക്കുംപുഴ തോപ്പ് മുക്ക് – വരിക്കുമുക്ക് റോഡിൽ ഓട നിർമ്മാണം ആരംഭിച്ചു

കഴക്കൂട്ടം: ചിറയിൻകീഴ് - കണിയാപുരം റോഡിൽ വർഷങ്ങളായി യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയ വെള്ളക്കെട്ടിന്...

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...
Telegram
WhatsApp