spot_imgspot_imgspot_img

സിനിമ സീരിയൽ താരം സന്തോഷ് കെ നായർ വാഹനാപകടത്തില്‍ മരിച്ചു

Date:

പത്തനംതിട്ട: സിനിമ സീരിയൽ താരം സന്തോഷ് കെ നായർ അപകടത്തിൽ അന്തരിച്ചു. പത്തനംതിട്ട ഏനാത്ത് സന്തോഷ് നായര്‍ സഞ്ചരിച്ച കാര്‍ വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ സന്തോഷിനും ഭാര്യക്കും പരിക്കേറ്റിരുന്നു.

ചികിത്സയിലിരിക്കെയാണ് സന്തോഷ് മരിച്ചത്. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം. എംസി റോഡിൽ രാവിലെ ആറരയോടെ അടൂർ ഏനാത്ത് ആയിരുന്നു അപകടമുണ്ടായത്.

തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടാകുന്നത്. സന്തോഷ് യാത്ര ചെയ്ത കാർ നിയന്ത്രണം തെറ്റി പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു. വാന്‍ ഡ്രൈവര്‍ക്കും പരുക്കുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

നൂറിലധികം സിനിമകളില്‍ സന്തോഷ് അഭിനയിച്ചിട്ടുണ്ട്. വില്ലന്‍, നായകന്‍, സഹനടന്‍, ഹാസ്യനടന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വേഷങ്ങളില്‍ അദ്ദേഹം തിളങ്ങി. 1982ല്‍ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രമാണ് സന്തോഷിന്റെ ആദ്യ ചിത്രം. പുറത്തിറങ്ങിയ അവസാന ചിത്രം മോഹിനിയാട്ടമാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. കല്ലിയൂർ പെരിങ്ങമ്മല...

വെള്ളൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ പുതിയ പരിപാലന സമിതി

തിരുവനന്തപുരം: വെള്ളൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ പുതിയ പരിപാലന സമിതി നിലവിൽ...

പഞ്ചാബിൽ ഭീതി പരത്തി ജലന്ധറിലും അമൃത്‌സറിലും സ്‌ഫോടന പരമ്പര

ചണ്ഡീഗഢ്: പഞ്ചാബിൽ ഭീതി പരത്തി മണിക്കൂറുകൾക്കിടയിൽ രണ്ട് പ്രധാന നഗരങ്ങളിൽ സ്ഫോടനം....

വാണിജ്യ സിലിണ്ടർ വില വർധനവിൽ പ്രതിഷേധം; സംസ്ഥാനത്ത് ഹോട്ടലുകളും ബേക്കറികളും അടഞ്ഞു കിടക്കുന്നു

കൊച്ചി: സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് അടച്ചിടുന്നു. വാണിജ്യ എല്‍പിജി...
Telegram
WhatsApp