മുഖ്യമന്ത്രിയായി വിജയിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച.? കോണ്‍ഗ്രസ് പിന്തുണയില്‍ തീരുമാനം ബുധനാഴ്ച

0
48

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തമിഴക വെട്രി കഴകം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കത്തില്‍. ടിവികെ നേതാവ് വിജയ് വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും. കോണ്‍ഗ്രസ് ടിവികെക്ക് പിന്തുണ നല്‍കാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകം ആയിരിക്കും. പിന്തുണ തേടി വിജയ് സമീപിച്ചെന്ന് അറിയിച്ച എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ തമിഴ്നാട് കോണ്‍ഗ്രസിനോട് നിര്‍ദേശിച്ചതായും അറിയിച്ചു.

വിജയ്ക്ക് പിന്തുണ നല്‍കാന്‍ ഹൈക്കമാന്‍ഡ് പച്ചക്കൊടി കാണിച്ച സ്ഥിതിക്ക് കോണ്‍ഗ്രസ് തമിഴ്നാട് നേതൃത്വം വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചേക്കും. ബുധനാഴ്ച തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. ബിജെപിയും അവരുടെ പ്രതിനിധികളും ഒരു കാരണവശാലും തമിഴ്‌നാട് ഭരിക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും തമിഴ്‌നാട്ടിലെ ജനവിധി മതേതര സര്‍ക്കാരിന് വേണ്ടിയുള്ളതാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

ആദ്യ തെരഞ്ഞെടുപ്പിനെ നേരിട്ട ടി.വി.കെ. 107 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടിയിരുന്നില്ല. അഞ്ചു സീറ്റുള്ള കോണ്‍ഗ്രസിന്റെയും ചെറുകക്ഷികളുടെയും പിന്തുണയോടെ മന്ത്രിസഭയുണ്ടാക്കാനാണ് ടി.വി.കെ. ശ്രമം. 234 അംഗ തമിഴ്നാട് നിയമസഭയില്‍ 118 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. കോണ്‍ഗ്രസിന്റെ പിന്തുണകൊണ്ട് മാത്രം വിജയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാകില്ല. ഡിഎംകെ സഖ്യത്തില്‍ മത്സരിച്ച സി.പി.എം., സി.പി.ഐ., മുസ്ലിം ലീഗ്, വി.സി.കെ., ഡി.എം.ഡി.കെ. കക്ഷികള്‍ക്ക് രണ്ടുസീറ്റുവീതം ലഭിച്ചിട്ടുണ്ട്. ഇവരുടെ പിന്തുണ വിജയ്ക്ക് ലഭിക്കുമോ എന്നത് വ്യക്തമല്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here