spot_imgspot_imgspot_img

പ്രതിപക്ഷത്തിരുന്ന് ജനങ്ങൾക്കായി പോരാടും; എം കെ സ്റ്റാലിൻ

Date:

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം വിജയം നേടിയതിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് എം കെ സ്റ്റാലിൻ. ഡിഎംകെ ആറ് തവണ അധികാരത്തിലിരുന്നിട്ടുണ്ടെന്ന് ഓർമിപ്പിച്ച അദ്ദേഹം ജയവും പരാജയവും ഡിഎംകെയ്ക്ക് പുത്തരിയല്ലെന്നും പറഞ്ഞു. സമൂഹമധ്യത്തിലൂടെയാണ് എം കെ സ്റ്റാലിന്റെ പ്രതികരണം.

ദ്രാവിഡ മുന്നേറ്റ കഴകം നയിക്കുന്ന സെക്കുലര്‍ പ്രോഗ്രസീവ് അലയന്‍സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്ത തമിഴ്നാട്ടിലെ എല്ലാ ജനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.പ്രതിപക്ഷത്തിരിക്കുമ്പോഴും ജനങ്ങൾക്കായി പോരാടുമെന്നും ഭരണത്തിലുള്ളപ്പോൾ ജനങ്ങൾക്കായി വികസന പദ്ധതികൾ ആവിഷ്കരിച്ചുവെന്നും സ്റ്റാലിൻ എക്‌സിൽ കുറിച്ചു.

തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് 1,54,82,782 വോട്ടുകൾ കിട്ടി. ടിവികെയേക്കാൾ 17.43 ലക്ഷം വോട്ടുകൾ മാത്രമാണ് ഡിഎംകെയ്ക്ക് കുറവുള്ളത്. ഇത് ജനങ്ങൾ ഇപ്പോഴും ഡിഎംകെയിൽ അർപ്പിക്കുന്ന വലിയ വിശ്വാസത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. കല്ലിയൂർ പെരിങ്ങമ്മല...

വെള്ളൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ പുതിയ പരിപാലന സമിതി

തിരുവനന്തപുരം: വെള്ളൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ പുതിയ പരിപാലന സമിതി നിലവിൽ...

പഞ്ചാബിൽ ഭീതി പരത്തി ജലന്ധറിലും അമൃത്‌സറിലും സ്‌ഫോടന പരമ്പര

ചണ്ഡീഗഢ്: പഞ്ചാബിൽ ഭീതി പരത്തി മണിക്കൂറുകൾക്കിടയിൽ രണ്ട് പ്രധാന നഗരങ്ങളിൽ സ്ഫോടനം....

വാണിജ്യ സിലിണ്ടർ വില വർധനവിൽ പ്രതിഷേധം; സംസ്ഥാനത്ത് ഹോട്ടലുകളും ബേക്കറികളും അടഞ്ഞു കിടക്കുന്നു

കൊച്ചി: സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് അടച്ചിടുന്നു. വാണിജ്യ എല്‍പിജി...
Telegram
WhatsApp