spot_imgspot_imgspot_img

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി

Date:

പാലക്കാട്: തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം പാലക്കാട്ടെ സിപിഎമ്മിൽ പൊട്ടിത്തെറി. പാലക്കാട് ഏരിയ കമ്മിറ്റി അംഗവും പാലക്കാട് നഗരസഭ കൗൺസിലറുമായ അബ്ദുൽ ഷുക്കൂർ പാർട്ടിയിൽ നിന്ന് രാജിവച്ചു. ജില്ലാ സെക്രട്ടി ഇ എൻ സുരേഷ് ബാബുവുമായി ഏരിയ കമ്മറ്റി യോഗത്തിൽ ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് രാജി.

പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ ആരുടെയും ഔദാര്യമല്ലെന്നും അധ്വാനത്തിന്റെ അടയാളമാണെന്നും അബ്ദുല്‍ ഷുക്കൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. കൂടുതൽ സ്വതന്ത്രനായി മുന്നോട്ട് പോകുമെന്ന് അബ്‌ദുൽ ഷുക്കൂർ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം;

ഇത് ആരുടെയും ഔദാര്യമല്ല, അധ്വാനത്തിന്റെ അടയാളമാണ്! കഴിഞ്ഞ ഒന്നര വർഷമായി മനസ്സിൽ കൊണ്ടുനടന്ന ആ ഭാരം ഇന്ന് ഇറക്കിവെക്കുന്നു. ഈ പ്രസ്ഥാനത്തിൽ ഞാൻ വഹിച്ച ഉത്തരവാദിത്തങ്ങൾ ആരോ തന്ന ഔദാര്യമോ ‘ഒസിയത്തോ’ ആണെന്ന പരിഹാസം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാൽ ഒന്നുണ്ട്, ഈ നിലയിൽ ഞാനെത്തിയത് ആരുടെയും കൈനീട്ടം വാങ്ങിയല്ല, മറിച്ച് വെയിലത്തും മഴയത്തും ഈ പാർട്ടിക്കായി ചെയ്ത വിയർപ്പിന്റെയും അധ്വാനത്തിന്റെയും ഫലമായാണ്. തമ്പ്രാൻ ചമഞ്ഞ് ഔദാര്യം വിളമ്പുന്നവർക്ക് മുന്നിൽ തലകുനിക്കാനില്ല. ആ അധ്യായം ഇവിടെ അവസാനിക്കുന്നു. കപടമായ ഔദാര്യത്തേക്കാൾ അന്തസ്സുള്ള നിലപാടാണ് എന്നും വലുത്.ഇന്ന് മുതൽ കൂടുതൽ സ്വതന്ത്രനായി, കൂടുതൽ കരുത്തോടെ മുന്നോട്ട്!

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp