spot_imgspot_imgspot_img

സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ച് കെ സച്ചിദാനന്ദൻ

Date:

തൃശൂർ: സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ച് കെ സച്ചിദാനന്ദൻ. ഇന്ന് വൈകുന്നേരം നാല് മണിയോടെ സാഹിത്യ അക്കാദമിയിൽ എത്തിയ സച്ചിദാനന്ദൻ മറ്റ് നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കുകയായിരുന്നു. സാഹിത്യ അക്കാദമി പ്രസിഡൻറ് സ്ഥാനം രാജിവെക്കാനാണ് താൻ എത്തിയതെന്ന് സച്ചിദാനന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഭരണത്തുടർച്ചയെ സംബന്ധിച്ച കാര്യങ്ങളിൽ ഇനി ഒന്നും പറയാനില്ല. പത്തുവർഷം കഴിഞ്ഞാൽ കോൺഗ്രസും ഇതുപോലെ പോകേണ്ടിവരും. ‘സ്വാഭാവികമായിട്ടും എല്ലാവരും ഒഴിയുമല്ലോ,ഗവണ്‍മെന്‍റ് മാറിയാൽ ഒഴിയും, ഞാനിപ്പോൾ ഒഴിയാനാണ് വന്നത്’ എന്നാണ് സച്ചിദാനന്ദന്‍റെ പ്രതികരണം. ഈ മാസം 31 വരെ കാലാവധി ഉള്ളപ്പോഴാണ് രാജി.

സച്ചിദാനന്ദനെ കൂടാതെ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് പദവിയിൽ നിന്നും അശോകൻ ചെരുവിലും രാജിവച്ചു. രാജി ഇന്നുണ്ടായേക്കുമെന്ന് സച്ചിദാനന്ദൻ ഫേസ്ബുക്ക് കമന്റിലൂടെ സൂചന നൽകിയിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബംഗാളിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരി പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയാകും

കൊൽക്കത്ത: സുവേന്ദു അധികാരി പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയാകും. വെള്ളിയാഴ്ച നടന്ന ബിജെപി നിയമസഭാ...

തമിഴ്‌നാട്ടില്‍ ഇനി വിജയ് സര്‍ക്കാര്‍; ഇടതുപാർട്ടികളും വിസികെയും പിന്തുണ പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്നാട് വിജയ് ഭരിക്കുമെന്ന് ഉറപ്പായി. ഇടതു പാർട്ടികളും വിസികെയും വിജയ്ക്ക്...

ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം; വി ഡി സതീശൻ

തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി ചര്‍ച്ചകൾ പെരുകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി വിഡി സതീശൻ....

മുഖ്യമന്ത്രി ചർച്ച; മൂന്നു നേതാക്കളേയും ഡൽഹിക്ക് വിളിപ്പിച്ചു

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്ക് കടക്കുന്നുവെന്ന് സൂചന. മുതിർന്ന...
Telegram
WhatsApp