രാജസ്ഥാനെ എറിഞ്ഞു വീഴ്ത്തി ഗുജറാത്ത്; ജയം 77 റണ്‍സിന്; നാലുവിക്കറ്റുമായി റാഷിദ് ഖാന്‍

0
27

ജയ്പൂര്‍: ഐപിഎല്ലില്‍ സ്വന്തം മണ്ണില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്തെറിഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സിന് മിന്നും ജയം. 77 റണ്‍സിനാണ് ഗുജറാത്ത് രാജസ്ഥാനെ തോല്‍പിച്ചത്. ഗുജറാത്ത് ഉയര്‍ത്തിയ 230 റണ്‍സ് ലക്ഷ്യമിട്ട് ഇറങ്ങിയ രാജസ്ഥാന്‍ 152 റണ്‍സിന് എല്ലാവരും പുറത്തായി. നാലു വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാന്റെ നേട്ടം ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കാളിയായി. രാജസ്ഥാനെ എറിഞ്ഞു വീഴ്ത്തി ഗുജറാത്ത്; ജയം 77 റണ്‍സിന

ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തിലാണ് 229 റണ്‍സ് എന്ന കൂറ്റന്‍ സ്്‌കോര്‍ പടുത്തുയര്‍ത്തിയത്. അര്‍ധസെഞ്ചുറി തികച്ച സായ് സുദര്‍ശനും നായകന്‍ ശുഭ്മാന്‍ ഗില്ലുമാണ് ഗുജറാത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന് ഓപ്പണര്‍മാരായ സായ് സുദര്‍ശനും ശുഭ്മാന്‍ ഗില്ലും ഗംഭീര പ്രകടനം കാഴ്ചവച്ചു. ഇരുവരും ചേര്‍ന്ന് അടിച്ചുതകര്‍ത്തതോടെ ഗുജറാത്ത് പവര്‍പ്ലേയില്‍ തന്നെ മികച്ച സ്‌കോറിലെത്തി. ആദ്യ ആറോവറില്‍ 82 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. വണ്‍ ഡൗണായി ഇറങ്ങിയ ജോസ് ബട്ട്ലര്‍ 13 റണ്‍സ് മാത്രമെടുത്ത് ക്രീസ് വിട്ടു. അവസാനഓവറുകളില്‍ വെടിക്കെട്ട് നടത്തിയ വാഷിങ്ടണ്‍ സുന്ദറും രാഹുല്‍ തെവാട്ടിയയും ചേര്‍ന്നാണ് ടീമിനെ 220 കടത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനായി പതിവുപോലെ കൗമാരതാരം വൈഭവ് സൂര്യവംശി വെടിക്കെട്ടോടെ തുടങ്ങി. സിക്സറുകളും ഫോറുകളും പിറന്നതോടെ രണ്ടോവറില്‍ ടീം 26 റണ്‍സിലെത്തി. മൂന്നാം ഓവറില്‍ മുഹമ്മദ് സിറാജിനെ മൂന്ന് തവണ ഫോറടിച്ച ശേഷം അഞ്ചാം പന്തില്‍ പുറത്തായി. 16 പന്തില്‍ നിന്ന് 36 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. വൈഭവിന് പിന്നാലെ ബാറ്റര്‍മാര്‍ നിരനിരയായി മടങ്ങിയതോടെ രാജസ്ഥാന്‍ പ്രതിരോധത്തിലായി. യശസ്വി ജയ്സ്വാള്‍(3), ഷിമ്രോണ്‍ ഹെറ്റ്മയര്‍(6), ഡൊണോവന്‍ ഫെരെയ്ര(4) എന്നിവര്‍ നിരാശപ്പെടുത്തി.

പത്തോവര്‍ അവസാനിക്കുമ്പോള്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെന്ന നിലയിലായിരുന്നു രാജസ്ഥാന്‍. രവീന്ദ്ര ജഡേജയുടെ ഇന്നിങ്സാണ് ടീമിന് അല്‍പ്പമെങ്കിലും ആശ്വാസമായത്. ശുഭം ദുബെ 15 റണ്‍സെടുത്ത് ക്രീസ് വിട്ടു. പിന്നാലെ രവീന്ദ്ര ജഡേജയെയും പുറത്താക്കി റാഷിദ് ഖാന്‍ രാജസ്ഥാനെ പ്രതിരോധത്തിലാക്കി. 25 പന്തില്‍ നിന്ന് 38 റണ്‍സാണ് ജഡേജയുടെ സമ്പാദ്യം. പിന്നാലെ വന്നവര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ഒടുക്കം 152 റണ്‍സിന് ടീം ഓള്‍ഔട്ടായി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here