spot_imgspot_imgspot_img

കാട്ടാക്കട ബസ് സ്റ്റാൻഡിൽ മനോവൈകല്യമുള്ള സ്ത്രീക്കെതിരെ ലൈം​ഗികാതിക്രമം; ഇരയായ സ്ത്രീയെ കണ്ടെത്തി

Date:

തിരുവനന്തപുരം: കാട്ടാക്കട കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം മനോവൈകല്യമുള്ള സ്ത്രീ ലൈംഗിക അതിക്രമത്തിന് ഇരയായിരുന്നു. അതിനു ശേഷം സ്ത്രീയെ കാണാനില്ലായിരുന്നു. എന്നാലിപ്പോൾ സംഭവത്തിനു ഇരയായ സ്ത്രീയെ കണ്ടെത്തി. ഇവരെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

കാട്ടാക്കട ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. മൊഴി രേഖപ്പെടുത്തിയ ശേഷം ആകും തുടർനടപടികൾ സ്വീകരിക്കുക. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. ക്രിമിനൽ കേസ് പ്രതി പന്നിയോട് സ്വദേശി ബ്രൂസ്‍ലി ഷിബുവാണ് സ്ത്രീയെ പീഡിപ്പിച്ചത്.

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കെഎസ്ആ‍ർടിസി ഓഫീസിന് മുന്നിലുള്ള ബെഞ്ചിൽ കിടക്കുകയായിരുന്ന സ്ത്രീയെ ആണ് ലൈംഗികമായി പീഡിപ്പിച്ചത്. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥർ സി സി ടി വി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുകയാണെന്ന സൂചന നല്‍കി പുടിന്‍

മോസ്‌കോ: നാല് വര്‍ഷത്തിലേറെയായി നീണ്ടുനില്‍ക്കുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കുകയാണെന്ന് സൂചന നൽകി...

തന്റെ സർക്കാർ സുതാര്യമായിരിക്കുമെന്ന് വിജയ്; തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിജയ്

ചെന്നൈ: ടിവികെ അധ്യക്ഷനും സൂപ്പർ താരവുമായ സി ജോസഫ് വിജയ് തമിഴ്നാട്...

കെഎസ്ആ‍ർടിസി ബസ് സ്റ്റാൻഡിൽ മനോവൈകല്യമുള്ള സ്ത്രീക്കെതിരെ ലൈം​ഗികാതിക്രമം; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കെഎസ്ആ‍ർടിസി ബസ് സ്റ്റാൻഡിൽ മനോവൈകല്യമുള്ള സ്ത്രീക്കെതിരെ ലൈം​ഗികാതിക്രമം. തിരുവനന്തപുരം കാട്ടാക്കടയിലാണ്...

തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായി വിജയ് ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി ആയി...
Telegram
WhatsApp