spot_imgspot_imgspot_img

പശ്ചിമേഷ്യൻ സംഘർഷം: രാജ്യം കോവിഡ് കാലത്തിന് സമാനമായ നിയന്ത്രണത്തിലേക്ക്; പെട്രോൾ – ഡീസൽ ഉപയോഗം നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി

Date:

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സാമ്പത്തിക സുരക്ഷിതത്വം മുൻനിർത്തി ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഹൈദരബാദിലെ ചടങ്ങിൽ പങ്കെടുക്കവേയാണ് മോദി പുതിയ ആശയങ്ങൾ പങ്കുവെച്ചത്.

കോവിഡ് കാലത്തിന് സമാനമായ ജാഗ്രത ഇക്കാലയളവിൽ ആവശ്യമാണെന്ന് ആണ് ആഹ്വാനം. പ്രധാനമായും ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി പെട്രോൾ, ഡീസൽ എന്നിവയുടെ ഉപയോഗത്തിൽ പരമാവധി നിയന്ത്രണം ഏർപ്പെടുത്തണം. ഇതിനായി ‘വർക്ക് ഫ്രം ഹോം’പോലുള്ള രീതികൾ വീണ്ടും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി മെട്രോ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നും, കാർപൂളിംഗ് പോലുള്ള സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും നിർദ്ദേശിച്ചു.

രാജ്യത്തിൻ്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി വിദേശ യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഭക്ഷ്യ എണ്ണയുടെ ഉപയോഗത്തിൽ പത്തു ശതമാനം കുറവ് വരുത്തണമെന്നും രാജ്യം ഇന്ധന ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, അടുത്ത ഒരു വർഷത്തേക്ക് അത്യാവശ്യമില്ലാത്ത സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. ദൈനംദിന ആവശ്യങ്ങൾക്കായി തദ്ദേശീയമായി നിർമിച്ച ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകാനും ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും അദ്ദേഹം നിർദേശിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇറാന്‍റെ സമാധാന നിർദേശം സ്വീകാര്യമല്ലെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ സമർപ്പിച്ച ഏറ്റവും പുതിയ...

യു.എസ് നിര്‍ദേശങ്ങള്‍ക്ക് മറുപടി നല്‍കി ഇറാന്‍; മധ്യസ്ഥരായത് പാകിസ്താന്‍; പശ്ചിമേഷ്യ സമാധാനത്തിലേക്ക്?

ടെഹ്‌റാന്‍: രണ്ടുമാസത്തിലധികമായി പശ്ചിമേഷ്യയില്‍ നടന്നു കൊണ്ടിരിക്കുന്ന അമേരിക്ക ഇറാന്‍ യുദ്ധം അവസാനിച്ച്...

പ്രതിപക്ഷ ഉപനേതൃ സ്ഥാനം ആവശ്യപ്പെട്ട് സിപിഐ; അത് അവകാശം; കീഴ്‌വഴക്കങ്ങളൊക്കെ മാറണമെന്ന് ബിനോയ് വിശ്വം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനത്തിനായി.കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിക്കുമ്പോള്‍ ഇപ്പുറത്ത് എല്‍ഡിഎഫിലും പ്രതിപക്ഷത്തെ...

മുഖ്യമന്ത്രിക്കായി വിശാലമായ കൂടിയാലോചനകള്‍ക്ക് ഹൈക്കമാന്‍ഡ്; ദിവസേന റിപ്പോര്‍ട്ട്; കേരളത്തിലെത്തിയ പ്രത്യേകസംഘം മടങ്ങിയില്ല

തിരുവനന്തപുരം/ന്യൂഡല്‍ഹി: കേരളത്തില്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് കൂടുതല്‍ വിശാലമായ കൂടിയാലോചനകളിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്...
Telegram
WhatsApp