spot_imgspot_imgspot_img

തിരുവനന്തപുരം ആറ്റിങ്ങലിൽ ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും ക്രൂരമായി മർദിച്ച് യുവാവ്

Date:

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും യുവാവ് ക്രൂരമായി മർദിച്ചുവെന്ന് പരാതി. അയിലം സ്വദേശി സജിക്കെതിരെയാണ് പരാതി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. സജിയുടെ വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി. വിവാഹം കഴിഞ്ഞ നാൾ മുതൽ യുവതിയെ ഇയാൾ പല കാരണങ്ങൾ പറഞ്ഞ് ഉപദ്രവിച്ചിരുന്നതായി പരാതിയിൽ പറയുന്നു. സൗന്ദര്യം കുറഞ്ഞു, സ്ത്രീധനം കുറഞ്ഞു തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് മർദനം.

കഴിഞ്ഞ ദിവസം ക്രൂരമായ മർദനമാണ് ഭാര്യയ്ക്കും കുഞ്ഞിനും നേരെ ഉണ്ടായിരിക്കുന്നത്. വീട്ടിൽ ഉണ്ടായിരുന്ന വാളിന്റെ പിടി ഉപയോ​ഗിച്ച് യുവതിയുടെ തലയ്ക്കും മുതുകിനും ഇടിച്ചു പരിക്കേൽപിക്കുകയായിരുന്നു. മാത്രമല്ല രണ്ടരവയസുള്ള കുഞ്ഞിനെ ഭിത്തിയിലേക്ക് വലിച്ചെറിയുകയും ചെയ്തു. ആക്രമണത്തിൽ കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം മാനവീയം വീഥിയിൽ യുവാവിനെ ആക്രമിച്ചു; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ അതിക്രമം. യുവാവിനെ മാരകായുധം കൊണ്ട് അതിക്രൂരമായി...

നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതിൽ വിമർശനവുമായി രാഹുൽ ഗാന്ധി

ഡൽഹി: മെയ് 3 ന് നടന്ന നീറ്റ് യു ജി പരീക്ഷ...

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം. പരുക്കേറ്റ മൂന്നു...

ഗതാ​ഗത നിയന്ത്രണം

തിരുവനന്തപുരം: തൃക്കണ്ണാപുരം-പാര്‍ക്ക് ജംഗ്ഷന്‍ ടാഗോര്‍ റോഡിൽ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മെയ്...
Telegram
WhatsApp