
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കുറഞ്ഞു. ഓൾഡ് മങ്ക്, ഓഫീസേഴ്സ് ചോയ്സ്, ലേ മൗണ്ട് റം അടക്കം ബ്രാൻഡുകൾക്കാണ് വില കുറഞ്ഞത്. പത്ത് മുതൽ അൻപത് ശതമാനം വരെയാണ് വില കുറഞ്ഞത്. ഇന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
ടെൻഡറിൽ കമ്പനികൾ വില കുറച്ചത് ക്വോട്ട് ചെയ്‌തതാണ് കുറവിന് കാരണം. ബീവറേജ് കോര്‍പ്പറേഷന്റെ നിര്‍ദ്ദേശം ഷോപ്പുകളിലേക്ക് എത്തിയതായും, സോഫ്റ്റ്വെയറില്‍ പുതുക്കിയ വിലകള്‍ രേഖപ്പെടുത്തിയതായും അറിയിച്ചിട്ടുണ്ട്.
ഓഫീസേഴ്സ് ചോയ്സ്, ഓൾഡ് മോങ്ക്, ലേമൗണ്ട് ഉൾപ്പടെയുള്ള ബ്രാണ്ടുകൾക്കാണ് 10 രൂപ കുറഞ്ഞത്. സംസ്ഥാനത്ത് വിറ്റഴിക്കുന്ന 43 ബ്രാൻഡ് മദ്യങ്ങളുടെ വിലയാണ് കുറച്ചത്. ചില ബ്രാണ്ടുകളുടെ ലിറ്ററിന് 20 രൂപ കുറഞ്ഞു. ചില ബ്രാൻഡുകൾക്ക് 30 മുതൽ 50 രൂപ വരെയും കുറഞ്ഞിട്ടുണ്ട്.







