spot_imgspot_imgspot_img

നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതിൽ വിമർശനവുമായി രാഹുൽ ഗാന്ധി

Date:

ഡൽഹി: മെയ് 3 ന് നടന്ന നീറ്റ് യു ജി പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പരീക്ഷ റദ്ദാക്കാൻ കാരണമായ ചോദ്യ പേപ്പർ ചോർച്ച സംഘടിത അഴിമതിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

വിദ്യാർഥികളുടെ കഠിനാധ്വാനത്തെയും, സ്വപ്നങ്ങളുടെയും ബിജെപിയുടെ അഴിമതിഭരണം തകർത്തു. യുവാക്കളുടെ ഭാവിയ്ക്കെതിരായ കുറ്റകൃത്യമാണ് നടന്നത്. സർക്കാരിന്‍റെ വീഴ്ച വിദ്യാർത്ഥികളോടുള്ള അപരാധമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമൃതകാലം വിഷകാലമായെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

പണവും സ്വാധീനവുമാണ് ഒരാളുടെ ഭാവി തീരുമാനിക്കുന്നതെങ്കിൽ വിദ്യാഭ്യാസത്തിന്റെ ആവശ്യമെന്തിനെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ഇന്ന് രാവിലെയാണ് ചോദ്യപ്പേപ്പർ ക്രമക്കേട് കാരണം ഈ വർഷത്തെ നീറ്റ് യു ജി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ...
Telegram
WhatsApp