മുഖ്യമന്ത്രി കോണ്‍ഗ്രസിന്റേത്; ലീഗിന് അവിടെ എന്ത് കാര്യമെന്ന് സുകുമാരന്‍ നായര്‍; പ്രശ്‌നം ഉണ്ടാക്കിയത് ലീഗ്

0
17

കോട്ടയം: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി നിര്‍ണയ ചര്‍ച്ചകള്‍ അനന്തമായി നീളുന്നതില്‍ ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്കെതിരെ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിനാണെന്ന് നേരത്തെ ധാരണയുള്ളതല്ലേ എന്നും ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ ചര്‍ച്ചയില്‍ ഇടപെട്ടത് എന്തിനാണെന്നും അവര്‍ക്ക് എന്ത് കാര്യമാണ് അതിലെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. ലീഗിന്റെ അടക്കമുള്ള ഇടപെടലാണ് പ്രശ്‌നം ഉണ്ടാക്കിയതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

കോണ്‍ഗ്രസ് മുഖ്യമന്ത്രി ചര്‍ച്ച കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. അതില്‍ ലീഗിന് അടക്കം എന്ത് കാര്യമെന്നും ആര് വന്നാലും സ്വീകരിക്കാന്‍ ഘടകകക്ഷികള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഘടകകക്ഷികള്‍ സമ്മര്‍ദ്ദം ചെലുത്തിയത് അവഗണിക്കേണ്ട ഹൈക്കമാന്‍ഡ് അവരുടെ അഭിപ്രായം തേടിയതിനെയും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. എന്തൊക്കെയോ മുന്നില്‍ കണ്ടാണ് ലീഗ് അടക്കം ഇതൊക്കെ ചെയ്യുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഇതിലൊക്കെ വലിയ ദുരൂഹത ഉണ്ടെന്നും ഫ്‌ളക്‌സ് പോസ്റ്റര്‍ പ്രകടനം എല്ലാം ഇപ്പോഴും നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് അടക്കം എല്ലാ ഘടകകക്ഷികളും ഇതിന് പിന്നിലുണ്ട്. ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ 30 സീറ്റ് യുഡിഎഫിന് കുറയും. ഇനി ഒരു ഉപതെരെഞ്ഞെടുപ്പ് വന്നാലും ഈ വികാരം ഉണ്ടാകും. 102 സീറ്റിന്റെ മേന്മ നശിപ്പിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇവിടെ ഇപ്പോള്‍ ഒരു ഭരണം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. രമേശ് ചെന്നിത്തലയുമായി വ്യക്തി ബന്ധമാണുള്ളത്. മുന്‍പ് രമേശിന് വേണ്ടി താക്കോല്‍ സ്ഥാനം പറഞ്ഞത് ലീഗ് അഞ്ചാം മന്ത്രിയെ ആവശ്യപ്പെട്ട സാഹചര്യത്തിലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here