spot_imgspot_imgspot_img

സെപ്റ്റംബര്‍ 30 വരെ പഞ്ചസാര കയറ്റുമതി നിരോധിച്ച് കേന്ദ്രം

Date:

ഡൽഹി: പഞ്ചസാര കയറ്റുമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രധാന തീരുമാനം എടുത്തു.രാജ്യത്തെ പഞ്ചസാര കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്രം. ആഭ്യന്തര വിപണിയിലെ പണപെരുപ്പം തടയാനാണ് നടപടി.

2026 സെപ്റ്റംബർ 30 വരെയോ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് വരെയോ പഞ്ചസാര കയറ്റുമതി സർക്കാർ താൽക്കാലികമായി നിർത്തിവച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. കാലാവസ്ഥാ വ്യതിയാനം കരിമ്പ് ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിച്ചതോടെ ആഭ്യന്തര ലഭ്യത ഉറപ്പാക്കാനാണ് ഈ നീക്കം.

വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് ആണ് ഇത് സംബന്ധിച്ച വിജ്ഞാപനം നടത്തിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെതുടര്‍ന്ന് രാജ്യത്തുണ്ടായ ഊര്‍ജപ്രതിസന്ധിയും അതിനൊപ്പം പ്രതീക്ഷിക്കുന്ന പണപ്പെരുപ്പം എന്നിവ നിയന്ത്രിക്കാന്‍ നിരവധി നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.

അതേസമയം കയറ്റുമതി നിരേോധിച്ചതോടെ രാജ്യത്ത് വെളുത്ത പഞ്ചസാരയുടെ ലഭ്യതയിൽ കുറവുണ്ടാവാനും, പഞ്ചസാരയ്ക്ക് വില വ‍‍ർധിക്കാനും സാധ്യതയുണ്ട്. നിലവിൽ കയറ്റുമതിക്കായി അനുമതി നൽകിയിരുന്ന 1.59 ദശലക്ഷം മെട്രിക് ടണ്ണിൽ ഏതാണ്ട് 6 ലക്ഷം ടണ്ണിലധികം ഇതിനകം അയച്ചുകഴിഞ്ഞു. എന്നാൽ മെയ് 13ന് മുമ്പ് കപ്പലുകളില്‍ ലോഡിങ് പൂര്‍ത്തിയാക്കുകയും കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കുകയും ചെയ്ത ചരക്കുകള്‍ക്ക് നീക്കമാകാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഈ പിൻവാങ്ങൽ ബ്രസീൽ, തായ്ലൻഡ് പോലുള്ള രാജ്യങ്ങൾക്ക് വിപണിയിൽ അവസരം കിട്ടിയേക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡൽഹിയിൽ വീണ്ടും ബസിൽ ബലാത്സംഗം

ഡൽഹി: ഡൽഹിയിൽ വീണ്ടും നടുക്കുന്ന ക്രൂരത. രാജ്യതലസ്ഥാനത്ത് വീണ്ടും ബസിൽ ബലാത്സംഗം....

വീണ്ടും ജീവനെടുത്ത് കാട്ടാന; മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

പാലക്കാട് : പാലക്കാട് മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അകമലവാരം...

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മുമ്പ് നാടകീയരംഗങ്ങൾ; കെസി വേണു​ഗോപാലിനെ വിളിപ്പിച്ച് രാഹുൽ ​ഗാന്ധി

ഡൽഹി: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മുമ്പ് നാടകീയരംഗങ്ങൾ. കെ സി വേണു​ഗോപാലിനെ വിളിപ്പിച്ച്...

മന്ത്രിയില്ലാത്തത് പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധി; വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധിയെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി...
Telegram
WhatsApp