spot_imgspot_imgspot_img

വെടിനിർത്തലിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം ഉണ്ടാകും; ട്രംപ്

Date:

വാഷിങ്ടൺ: ഇറാനെതിരേ വീണ്ടും ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കരാർ സാധ്യമായില്ലെങ്കിൽ ഇറാനെ വീണ്ടും ആക്രമിക്കുമെന്നാണ് ട്രംപ് ഭീഷണിമുഴക്കിയിരിക്കുന്നത്. ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്ക പൂർണസജ്ജമാണെന്നും ഇറാനെ ആക്രമിക്കുന്നതിൽ നിന്നും പിന്മാറിയത് ഒരു മണിക്കൂർ മുമ്പു മാത്രമാണ്.

വെടിനിർത്തൽ വിഷയത്തിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണമുണ്ടാകുമെന്നും ട്രംപ് ആവർത്തിച്ചു. കരാറിലെത്താൻ ഇറാൻ അമേരിക്കയോട് യാചിക്കുകയാണെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ നടന്ന നിയമനിർമ്മാണ സഭയിലെ അം​ഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡോണൾഡ‍് ട്രംപ്.

ഇറാന്റെ സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കരാറിലെത്താൻ ഇനിയും വൈകിയാൽ ഇറാനിൽ ഒന്നും ബാക്കിയുണ്ടാവില്ലെന്നും ട്രംപ് പറഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇറാനെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായും എന്നാൽ താൻ അത് മാറ്റിവയ്ക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

അതേസമയം സംഭവത്തിൽ പ്രതികരിച്ച് ഇറാൻ രംഗത്തെത്തി. അമെരിക്കയുടെ ഭീഷണിയെ ഭയക്കുന്നില്ലെന്ന് ഇറാൻ വിദേശകാര‍്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചത്. യുദ്ധം വീണ്ടും ആരംഭിച്ചാൽ അമെരിക്കയ്ക്ക് സർപ്രൈസ് ഉണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. തിരിച്ചടി ശക്തമായിരിക്കുമെന്നും ഇറാൻ സൈന്യം വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പേര് വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങിൽ താൻ ജാതിപ്പേര് ഉപയോഗിച്ചു...

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. നാല് രൂപയാണ് കൂട്ടിയത്. ഇതോടെ...

കെ റെയിൽ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള സിൽവർ ലൈൻ പദ്ധതി റദ്ദാക്കി വി.ഡി....

സെക്രട്ടറിയേറ്റിലെ മരത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന്റെ ആത്മഹത്യ ഭീഷണി. സെക്രട്ടറിയേറ്റിലെ മരത്തില്‍ കയറിയാണ് യുവാവിന്റെ...
Telegram
WhatsApp