ഇസ്രയേലില്‍ 99% ജനപ്രീതി; പ്രധാനമന്ത്രിയായി മത്സരിക്കും: ഡോണള്‍ഡ് ട്രംപ്

0
24

വാഷിംഗ്ടണ്‍: അസാധാരണ പ്രസ്താവനയുമായി യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. ഇസ്രയേലില്‍ പ്രധാനമന്ത്രിയായി മത്സരിക്കുന്നതിനെ കുറിച്ച് താന്‍ ആലോചിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇസ്രയേലില്‍ തനിക്ക് 99 ശതമാനം ജനപ്രീതിയുണ്ടെന്നും യുഎസ് പ്രസിഡന്റ് കാലാവധിക്ക് ശേഷം അവിടെ പ്രധാനമന്ത്രിയായി മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ട്രംപ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ അസാധാരണ പ്രതികരണം.

ഇന്ന് രാവിലെ ലഭിച്ച ഒരു സര്‍വേ ഫലത്തിലും ഇതാണ് വ്യക്തമാകുന്നത്. അതിനാല്‍ യുഎസ് പ്രസിഡണ്ട് കാലാവധി കഴിഞ്ഞാല്‍ ഞാന്‍ ഇസ്രയേലിലേക്ക് പോയി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചേക്കാമെന്നാണ് ട്രംപ് പറയുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പ്രശംസിച്ച ട്രംപ്, അദ്ദേഹം താന്‍ പറയുന്നത് എന്തും അനുസരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ന്നാല്‍ ഇസ്രയേലില്‍ നെതന്യാഹുവിന് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എഇറാനുമായി ഒരു സമാധാന കരാറിലെത്താന്‍ തനിക്ക് യാതൊരു ധൃതിയുമില്ലെന്ന് ട്രംപ് വ്യക്തമാക്കി. ആക്രമണങ്ങളില്‍ ആളപായം പരമാവധി കുറയ്ക്കാനാണ് ആഗ്രഹിക്കുന്നത്. ശാശ്വത സമാധാനത്തിനായുള്ള ചര്‍ച്ചകള്‍ സ്തംഭിച്ച പശ്ചാത്തലത്തില്‍ ഇറാനെതിരെ മറ്റൊരു വലിയ തിരിച്ചടി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here