spot_imgspot_imgspot_img

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. നാല് രൂപയാണ് കൂട്ടിയത്. ഇതോടെ ലിറ്ററിന് 56 രൂപയാകും. ഇന്ന് ചേർന്ന മിൽമ ബോർഡ് യോഗത്തിലാണ് തീരുമാനം. ജൂണ്‍ ഒന്ന് മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും.

നേരത്തെ, പാൽവില കൂട്ടുമെന്ന് വിവരം പുറത്തുവന്നിരുന്നു. ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. കഴിഞ്ഞ ഏപ്രിലില്‍ ചേര്‍ന്ന യോഗത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

3.35 രൂപ കർഷകന് ലഭിക്കുന്ന രീതിയിലാണ് വില വർധനവെന്ന് മിൽമ അധികൃതർ പറഞ്ഞു. മറ്റ് പാലുൽപന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കും. വലിയ വർധനവുണ്ടാകില്ലെന്ന് കരുതുന്നില്ലെന്നും മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.

പുതുക്കിയ വര്‍ധനപ്രകാരമുള്ള തുകയില്‍ 83.75 ശതമാനം വിഹിതവും ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും. 6.25 ശതമാനം വീതം സൊസൈറ്റികള്‍ക്കും ഡീലര്‍മാര്‍ക്കും നല്‍കും. 2.5 ശതമാനം മില്‍മയ്ക്കും 0.75ശതമാനം ക്ഷേമനിധിയിലേക്കും മാറ്റിവയ്ക്കും. 0.5 ശതമാനം പ്ലാസ്റ്റിക് നീക്കം ചെയ്യല്‍ പ്രക്രിയകള്‍ക്കും നല്‍കാനാണ് തീരുമാനം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തലസ്ഥാന നഗരത്തിന്‍റെ വളര്‍ച്ചയില്‍ ടെക്നോപാര്‍ക്കിന് നിര്‍ണായക പങ്ക്: എം.ജി. രാധാകൃഷ്ണന്‍

തിരുവനന്തപുരം: കേരളത്തിന്‍റെ ഭരണതലസ്ഥാനമായ തിരുവനന്തപുരത്തെ വിജ്ഞാന-സാങ്കേതിക കേന്ദ്രമാക്കി മാറ്റുന്നതില്‍ ടെക്നോപാര്‍ക്ക് നിര്‍ണായക...

പേര് വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങിൽ താൻ ജാതിപ്പേര് ഉപയോഗിച്ചു...

കെ റെയിൽ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള സിൽവർ ലൈൻ പദ്ധതി റദ്ദാക്കി വി.ഡി....

സെക്രട്ടറിയേറ്റിലെ മരത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന്റെ ആത്മഹത്യ ഭീഷണി. സെക്രട്ടറിയേറ്റിലെ മരത്തില്‍ കയറിയാണ് യുവാവിന്റെ...
Telegram
WhatsApp