spot_imgspot_imgspot_img

പേര് വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ

Date:

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങിൽ താൻ ജാതിപ്പേര് ഉപയോഗിച്ചു എന്ന വിമ‍ർശനങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. വൈകാരികമായിട്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

താന്‍ അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്നും അതില്‍ അഭിമാനമേയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്റെ അച്ഛന്റെ പേര് അതാണ്. അമ്മയുടെ പേര് കൂടി പറയേണ്ടതായിരുന്നു. ഞാന്‍ എംഎല്‍എ ആകും മുമ്പ് മരിച്ചുപോയവരാണ് രണ്ടുപേരും. എന്റെ മുഴുവന്‍ പേര് വായിച്ചു. പാസ്‌പോര്‍ട്ടില്‍ അങ്ങനെയല്ലേ. മാതാപിതാക്കളെ ഓര്‍ക്കണ്ടേ. അമ്മയുടെ പേര് പറയാൻ അവിടെ സ്കോപ്പില്ല, അതുണ്ടായിരുന്നെങ്കിൽ അമ്മയുടെ പേരും പറഞ്ഞേനെ. അമ്മയെ മനസ്സില്‍ വിചാരിച്ചു. അച്ഛന്റെ പേരും പറഞ്ഞു. അതില്‍ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വിഡി സതീശൻ ജാതിപ്പേര് ഉപയോഗിച്ചതിൽ സമൂഹ മാധ്യമങ്ങളിൽ വിമർശനം രൂക്ഷമായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തലസ്ഥാന നഗരത്തിന്‍റെ വളര്‍ച്ചയില്‍ ടെക്നോപാര്‍ക്കിന് നിര്‍ണായക പങ്ക്: എം.ജി. രാധാകൃഷ്ണന്‍

തിരുവനന്തപുരം: കേരളത്തിന്‍റെ ഭരണതലസ്ഥാനമായ തിരുവനന്തപുരത്തെ വിജ്ഞാന-സാങ്കേതിക കേന്ദ്രമാക്കി മാറ്റുന്നതില്‍ ടെക്നോപാര്‍ക്ക് നിര്‍ണായക...

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. നാല് രൂപയാണ് കൂട്ടിയത്. ഇതോടെ...

കെ റെയിൽ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള സിൽവർ ലൈൻ പദ്ധതി റദ്ദാക്കി വി.ഡി....

സെക്രട്ടറിയേറ്റിലെ മരത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന്റെ ആത്മഹത്യ ഭീഷണി. സെക്രട്ടറിയേറ്റിലെ മരത്തില്‍ കയറിയാണ് യുവാവിന്റെ...
Telegram
WhatsApp