spot_imgspot_imgspot_img

കേരള നിയമസഭയുടെ 25ാം സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

Date:

തിരുവനന്തപുരം: കേരള നിയമസഭയുടെ 25ാം സ്പീക്കറായി മുതിർന്ന കോൺഗ്രസ്‌ നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. 101 വോട്ടുകളോടെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കറായി തെരഞ്ഞെടുത്തത്. പ്രോടെം സ്പീക്കർ ജി. സുധാകരന്റെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

എൽഡിഎഫ് എ സി മൊയ്തീനേയും എൽഡിഎ ബി ബി ഗോപകുമാറിനെയും സ്പീക്കർ സ്ഥാനത്തേയ്ക്ക് മത്സരിപ്പിച്ചിരുന്നു. എ സി മൊയ്തീന് 35 വോട്ടും ബി ബി ഗോപകുമാറിന് മൂന്ന് വോട്ടും ലഭിച്ചു. ചരിത്രത്തിൽ ഇതാദ്യമായാണ് കേരള നിയമസഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്നത്.

മുഖ്യമന്ത്രി വി.ഡി. സതീശനാണ് സ്പീക്കർ തിരഞ്ഞെടുപ്പിൽ ആദ്യം വോട്ട് രേഖപ്പെടുത്തിയത്. ആകെയുള്ള 140 നിയമസഭാ അംഗങ്ങളിൽ 139 പേർ വോട്ട് ചെയ്തു. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു ശേഷം തിരുവഞ്ചൂർ രാധാകൃഷ്ണനെ പിണറായി വിജയൻ അനുമോദിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് പുതിയ സ്പീക്കറെ ചെയറിലേക്ക് ആനയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ടി.പി കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല; വാര്‍ത്ത വസ്തുതാ വിരുദ്ധം: കെ.കെ രമ

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പുനരന്വേഷിക്കണമെന്ന് താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട്...

വടക്കന്‍ കേരളത്തല്‍ വൈദ്യുതി മുടങ്ങും; കോഴിക്കോട് പവര്‍ഗ്രിഡില്‍ തകരാറെന്ന് കെഎസ്ഇബി

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. കോഴിക്കോട്,...

നീറ്റ് യുജി പരീക്ഷയിൽ മാറ്റംകൊണ്ടുവരാനൊരുങ്ങി കേന്ദ്ര സർക്കാർ

ഡൽഹി: നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. എത്രതവണ പരീക്ഷ...
Telegram
WhatsApp