കാറിന് തീപിടിച്ച് വെന്തുമരിച്ച ഗര്‍ഭിണിയുടെ ഭര്‍ത്താവും മരിച്ചു; രജിന്‍ലാലിന്റെ മരണം ചികിത്സയിലിരിക്കെ

0
29

കോഴിക്കോട്: ഓടുന്ന കാറില്‍ തീപടര്‍ന്ന് ഗര്‍ഭിണി ദാരുണമായിു പൊള്ളലേറ്റു മരിച്ചതിനു പിന്നാലെ ചികിത്സയിലായിരുന്ന ഭര്‍ത്താവും മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ പൂവുത്തുംചാലില്‍ സ്വദേശി രജിന്‍ ലാലാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് രജിന്‍ലാലിന്റെ മരണം. രജിന്‍ലാലിന്റെ ഭാര്യ പാലേരി കുയിമ്പില്‍ കള്ളിക്കണ്ടി മീത്തല്‍ സ്വദേശിയായ ഭാര്യ സോന മെയ് 15നാണ് മരിച്ചത്. സോന കാര്‍ കത്തിച്ചെന്നാണ് പൊലീസ് നിഗമനം. ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു.

ചെറുവണ്ണൂര്‍ കക്കറമുക്ക് എടോളിത്താഴെയിലായിരുന്നു സംഭവം. ആറുമാസം ഗര്‍ഭിണിയായ സോനയെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ കാണിച്ച് തിരിച്ചുപോകുമ്പോഴായിരുന്നു അപകടം. ചെറുവണ്ണൂരില്‍ നിന്നു കക്കറമുക്ക് റോഡില്‍ എടോളിത്താഴെ എത്തിയപ്പോള്‍ പെട്ടെന്നു കാര്‍ കത്തുകയായിരുന്നു. ഈ സമയത്ത് സോന കാറിന്റെ പിന്‍സീറ്റില്‍ കിടക്കുകയായിരുന്നു. രജിന്‍ ലാല്‍ കാറില്‍ നിന്ന് ഇറങ്ങി സോനയെ പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here