spot_imgspot_imgspot_img

കൗൺസലിങ്ങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിൽ; സംഭവം വർക്കലയിൽ

Date:

കൊല്ലം: കൗൺസലിങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിൽ. വർക്കല സ്വകാര്യ ആശുപത്രിയിൽ വച്ചാണ് സംഭവം നടന്നത്. കൊല്ലം മയ്യനാട് സ്വദേശി സന്തോഷ് സുകുമാരനാണ് (69) അറസ്റ്റിലായത്.

കുട്ടിയെ മാത്രം മുറിക്കുള്ളിൽ പ്രവേശിപ്പിച്ച് കൗൺസിലിങ് എന്ന വ്യാജേനെ ലൈംഗിക പീഡനം നടത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ ആശുപത്രിയിൽ കൗൺസിലിങിന് എത്തിയിരുന്നു.

അന്ന് മുതൽ കുട്ടിയെ ഇയാൾ വർഷങ്ങളായി പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് വർക്കല പൊലീസ് വ്യക്തമാക്കി. നഗ്നചിത്രങ്ങൾ പകർത്തിയും, ചിത്രങ്ങൾ കാണിച്ചും ശാരീരിക പീഡനത്തിനിരയാക്കി. കുട്ടിയുടെ സ്വഭാവമാറ്റം കണ്ട് രക്ഷിതാക്കൾ മറ്റൊരു സൈക്കോളജിസ്റ്റിനെ സമീപിച്ചിരുന്നു. തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നത്.

തുടർന്ന് മാതാപിതാക്കൾ വർക്കല പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ വർക്കല പൊലീസ് അറസ്റ്റ് ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം പാളയം മാർക്കറ്റിലെ അനധികൃത നിർമാണങ്ങൾ നഗരസഭ പൊളിച്ചുനീക്കി

തിരുവനന്തപുരം: തിരുവനന്തപുരം പാളയം മാർക്കറ്റിലെ അനധികൃത നിർമാണങ്ങൾ നഗരസഭ പൊളിച്ചുനീക്കി. മേയറുടെ...

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറുടെ നിയമനം; പ്രതികരിച്ച് കെ സി വേണുഗോപാൽ

ഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫിസറായിരുന്ന രത്തൻ...

ബലി പെരുന്നാൾ: കേരളത്തിൽ ഇത്തവണ രണ്ട് ദിവസം പൊതു അവധി

തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് കേരളത്തില്‍ രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. മെയ്...

വൈറ്റ് ഹൗസിന് മുന്നിൽ വെടിയുതിർത്തത് 21കാരൻ

വാഷിംഗ്ടൺ: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. യുഎസ് ഭരണ സിരാ കേന്ദ്രമായ വൈറ്റ്...
Telegram
WhatsApp