
കൊല്ലം: കൗൺസലിങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിൽ. വർക്കല സ്വകാര്യ ആശുപത്രിയിൽ വച്ചാണ് സംഭവം നടന്നത്. കൊല്ലം മയ്യനാട് സ്വദേശി സന്തോഷ് സുകുമാരനാണ് (69) അറസ്റ്റിലായത്.
കുട്ടിയെ മാത്രം മുറിക്കുള്ളിൽ പ്രവേശിപ്പിച്ച് കൗൺസിലിങ് എന്ന വ്യാജേനെ ലൈംഗിക പീഡനം നടത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ ആശുപത്രിയിൽ കൗൺസിലിങിന് എത്തിയിരുന്നു.
അന്ന് മുതൽ കുട്ടിയെ ഇയാൾ വർഷങ്ങളായി പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് വർക്കല പൊലീസ് വ്യക്തമാക്കി. നഗ്നചിത്രങ്ങൾ പകർത്തിയും, ചിത്രങ്ങൾ കാണിച്ചും ശാരീരിക പീഡനത്തിനിരയാക്കി. കുട്ടിയുടെ സ്വഭാവമാറ്റം കണ്ട് രക്ഷിതാക്കൾ മറ്റൊരു സൈക്കോളജിസ്റ്റിനെ സമീപിച്ചിരുന്നു. തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നത്.
തുടർന്ന് മാതാപിതാക്കൾ വർക്കല പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ വർക്കല പൊലീസ് അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി.







