spot_imgspot_imgspot_img

കെസിയയ്ക്ക് ബീനാ കണ്ണൻ കൊറ്റ്യൂർ മിസ്സ് യൂണിവേഴ്സ് കേരള കിരീടം

Date:

കൊച്ചി: ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള 2026 സംഘടിപ്പിച്ചു. കിരീടം മാവേലിക്കര സ്വദേശി കെസിയ ലിസ് മെജോയാണ് ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള 2026 കിരീടം സ്വന്തമാക്കിയത്. ഇതോടെ മിസ് യൂണിവേഴ്സ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ കേരളത്തിന്റെ ഔദ്യോഗിക പ്രതിനിധിയായി കെസിയ പങ്കെടുക്കും.

മത്സരത്തിൽ തൃശൂർ സ്വദേശി മാളവിക രാജേന്ദ്രൻ ദേവ് ഫസ്റ്റ് റണ്ണറപ്പായി. രാജേന്ദ്രൻ കെ.എസ്- പ്രിയ പി.കെ എന്നിവരുടെ മകളാണ് മാളവിക. കോട്ടയം സ്വദേശി ലിസ് ജെയ്മോൻ ജേക്കബ് ആണ് സെക്കൻഡ് റണ്ണറപ്പ്. മിസ് യൂണിവേഴ്സ് ഇന്ത്യ ചെയർമാൻ നിഖിൽ ആനന്ദ്, ഫ്രാഞ്ചയ്സ് ഓപ്പറേഷൻസ് ഡയറക്ടർ അംജാദ് ഖാൻ, മിസ് യൂണിവേഴ്സ് ഇന്ത്യ 2025 വിജയി മണിക വിശ്വകർമ്മ, മുൻ മിസ് യൂണിവേഴ്സ് കേരള ഐശ്വര്യ ശ്രീനിവാസൻ, മിസ് യൂണിവേഴ്‌സ് ഇന്ത്യ 2024 വിജയി റിയ സിംഗ, നാഷണൽ അവാർഡ് ജേതാവും സിനിമ താരവുമായ അപർണ ബാലമുരളി എന്നിവരടങ്ങുന്ന പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്. അർച്ചന രവിയാണ് മിസ് യൂണിവേഴ്സ് കേരളയുടെ ഡയറക്ടർ. ഖജാ റാവുത്തർ ആണ് പരിപാടിയുടെ ഔദ്യോഗിക സ്റ്റൈലിസ്റ് . പ്രശസ്ത കൊറിയോഗ്രാഫർ ഷാം ഖാൻ ഷോ ഡയറക്ടറും കൊറിയോഗ്രാഫറുമായി പ്രവർത്തിച്ചു.

ക്വീൻ ഫ്രെയിം സ്റ്റുഡിയോസ് സംഘടിപ്പിച്ച പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ ബീനാ കണ്ണൻ കൊറ്റ്യൂറും, പവർഡ് ബൈ പാർട്ണർ ഫ്രാൻസിസ് ആലുക്കാസുമാണ്. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ വച്ചായിരുന്നു ആവേശകരമായ മത്സരം നടന്നത് . മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരം സംഘടിപ്പിക്കുന്നത് ഗ്ലാമാനന്ദ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് ആണ്.

2024-ൽ മിസ് ടീൻ ഇന്ത്യ പട്ടം കരസ്ഥമാക്കിയിട്ടുള്ള കെസിയ, ലോകത്തിലെ ഏറ്റവും വലിയ കൗമാര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ആദ്യ മിസ് യൂണിവേഴ്സ് ആകുക എന്നതാണ് കെസിയ ലക്ഷ്യം. നിലവിൽ ബെംഗളൂരുവിൽ നിയമപഠനം നടത്തുന്ന കെസിയ ഇപ്പോൾ കൊച്ചിയിലാണ് താമസിക്കുന്നത്. 19-കാരിയായ കെസിയ മാവേലിക്കര സ്വദേശികളായ മെജോ എബ്രഹാമിന്റെയും സുജ മെജോയുടെയും മകളാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിയമനവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിക്കുന്നു

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ അധ്യാപക സോഷ്യൽ വർക്കർ നിയമനം നടുത്തുന്നു എന്നുള്ള...

തിരുവനന്തപുരത്ത് ഹാപ്പി ലാൻഡ് അമ്യൂസ്മെൻ്റ് പാർക്കിൽ അപകടം; അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹാപ്പി ലാൻഡ് അമ്യൂസ്മെൻ്റ് പാർക്കിൽ വൻ അപകടം. പാര്‍ക്കില്‍...

മുത്തുകളാൽ മെനഞ്ഞ കുമാരനാശാൻ്റെ ചിത്രം തോന്നയ്ക്കൽ കുമാരനാശാൻ അന്താരാഷ്ട്ര പഠന കേന്ദ്രത്തിന് സമർപ്പിച്ചു

തിരുവനന്തപുരം: മുത്തുകളാൽ മെനഞ്ഞ കുമാരനാശാൻ്റെ ചിത്രം തോന്നയ്ക്കൽ കുമാരനാശാൻ അന്താരാഷ്ട്ര പഠന...

രണ്ട് പതിറ്റാണ്ടിന് ശേഷം ജന്മനാട്ടിലെത്തി അബ്ദുള്‍ റഹീം

കോഴിക്കോട്: 20 വർഷത്തെ ജയിൽവാസത്തിനൊടുവിൽ അബ്ദുൽ റഹീം ജന്മനാട്ടിൽ തിരികെയെത്തി. സൗദിയിലെ...
Telegram
WhatsApp