spot_imgspot_imgspot_img

ഇഡി റെയ്ഡ്: എപ്പോഴാണ് മറുപടി പറയേണ്ടതെന്ന് തീരുമാനിക്കേണ്ട അവകാശം എനിക്ക് നൽകണം; വി ഡി സതീശൻ

Date:

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ നടത്തിയ ഇഡി റെയ്ഡിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി വിഡി സതീശൻ. എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തരണം. ഒളിച്ചോടുന്ന ആളല്ല താനല്ലെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

താന്‍ ആദ്യമായി മോദിയെ കണ്ടപ്പോള്‍ ഉടനെ പിണറായിയുടെ വീട്ടില്‍ റെയ്ഡ് ചെയ്യണമെന്ന് പറഞ്ഞു. അതുകേട്ട പാടെ 12 ഇടങ്ങളില്‍ റെയ്ഡ് നടത്താന്‍ മോദി നിര്‍ദേശിക്കുകയായിരുന്നെന്ന് സതീശന്‍ തമാശരൂപേണെ പറഞ്ഞു. ഇതൊക്കെ കേട്ട് താൻ ചിരിക്കണോ കരയണോ എന്നാണ് വി.ഡി. സതീശൻ മാധ്യമങ്ങളോട് ചോദിച്ചത്. മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പിണറായി വിജയന്‍റെ വീട്ടിൽ ഇഡി പരിശോധന നടത്തിയതെന്നും അത് മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നുമുള്ള ഇടതു നേതാക്കളുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഹൈക്കോടതി അനുമതിയുള്ള കേസിൽ ഇടപെടാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇ ഡി നടപടികൾ അന്വേഷണത്തിന്റെ ഭാഗമാണെന്നും സംസ്ഥാനത്തിന് റോളില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവര്‍ റെയ്ഡ് നടത്തുന്ന കാര്യവും റെയ്ഡ് കഴിഞ്ഞുപോകുന്ന കാര്യവും സര്‍ക്കാരിനെ അറിയിച്ചിട്ടില്ല.ആഭ്യന്തരമന്ത്രിയെ അഭിനന്ദിക്കുകയാണ്. കുറേ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ആഭ്യന്തരമന്ത്രിക്ക് കഴിഞ്ഞു.

റെയ്ഡിന് പിന്നാലെ പുറത്ത് ഇറങ്ങിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയാണ് കുറ്റപ്പെടുത്തിയത്. മോദിയെയോ അമിത് ഷായെയോ കുറിച്ച് ഒന്നും പറഞ്ഞില്ല. രാഹുല്‍ ഗാന്ധിയാണോ റെയ്ഡിന് ആളെ വിട്ടത്?. കേസ് രാഷ്ട്രീയമാണെങ്കിൽ രാഷ്ട്രീയമായി സിപിഐഎമ്മിന് പ്രതിഷേധിക്കാം. അന്വേഷണം തുടരണമെന്ന് ഏജൻസിയോട് ആവശ്യപ്പെട്ടത് ഹൈക്കോടതിയാണ്. കോടതി അനുവദിച്ച അന്വേഷണം നടത്താൻ പാടില്ലെന്ന് പറയാൻ കഴിയുമോയെന്നും വി ഡി സതീശൻ ചോദിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരളം പുതുയുഗത്തിലേക്ക്; അഞ്ച് ‘ഇന്ദിര ഗ്യാരന്റികളും നടപ്പാക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: കേരളം ഒരു പുതുയുഗത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

വിനേഷ് ഫോഗട്ട് രാജ്യത്തിന്‍റെ അഭിമാനം, തടയില്ല; ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി

ഡൽഹി: ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന്...

സർക്കാർ നയങ്ങളിലും സമീപനങ്ങളിലും മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻ സർക്കാരിന്റെ പദ്ധതികളുടെ തുടർച്ചയുണ്ടാകുമെങ്കിലും,യു ഡി എഫ് സർക്കാരിന്റെ നയങ്ങളിലും...

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ല; പൊലീസ് റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണസമിതി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണസമിതി....
Telegram
WhatsApp