spot_imgspot_imgspot_img

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്വർണക്കട്ടികൾ കാണാതായ സംഭവം: റിപ്പോര്‍ട്ട് ഇന്ന് ആഭ്യന്തര മന്ത്രിക്ക് കൈമാറും

Date:

തിരുവനന്തപുരം: ശ്രീ പത്മനാഭ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച സ്വർണക്കട്ടികളും നാണയങ്ങളും കാണാതായ സംഭവത്തിൽ ഡിജിപി നൽകിയ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി ഇന്ന് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. ത്രീ ടയർ സുരക്ഷയ്ക്ക് ഇടയിലാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതായത്.

അന്വേഷണത്തില്‍ ആഭ്യന്തര മന്ത്രി നേരിട്ട് തീരുമാനമെടുക്കും. രാജ്യത്തെ അതീവ സമ്പന്നവും അതീവ സുരക്ഷയുള്ളതും കോടതിയുടെ മേൽനോട്ടത്തിലുമുള്ള ക്ഷേത്രത്തിൽ നിന്ന് അമൂല്യ വസ്തുക്കൾ കാണാതായെന്നാണ് ഡിജിപിയുടെ റിപ്പോർട്ട്. ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ടും മന്ത്രി പരിശോധിക്കും. റിപ്പോര്‍ട്ട് ലഭിച്ച് 14 ദിവസം പിന്നിട്ടിട്ടും ആഭ്യന്തര സെക്രട്ടറി തീരുമാനമെടുത്തിരുന്നില്ല.

ഇന്റലിജൻസ് മാസങ്ങളായി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അതേസമയം ക്ഷേത്രത്തിലുണ്ടായ സുരക്ഷാ വീഴ്ചയിൽ ഭരണസമിതി വെള്ളിയാഴ്ച യോഗം ചേരും. പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് യോഗം ചേരുന്നത്. എസ്പിയുടെ നേതൃത്വത്തിലാണ് നിലവിൽ ക്ഷേത്രത്തിന്റെ സുരക്ഷ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരളം പുതുയുഗത്തിലേക്ക്; അഞ്ച് ‘ഇന്ദിര ഗ്യാരന്റികളും നടപ്പാക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: കേരളം ഒരു പുതുയുഗത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

വിനേഷ് ഫോഗട്ട് രാജ്യത്തിന്‍റെ അഭിമാനം, തടയില്ല; ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി

ഡൽഹി: ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന്...

സർക്കാർ നയങ്ങളിലും സമീപനങ്ങളിലും മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻ സർക്കാരിന്റെ പദ്ധതികളുടെ തുടർച്ചയുണ്ടാകുമെങ്കിലും,യു ഡി എഫ് സർക്കാരിന്റെ നയങ്ങളിലും...

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ല; പൊലീസ് റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണസമിതി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണസമിതി....
Telegram
WhatsApp