spot_imgspot_imgspot_img

പെരിയ ഇരട്ടക്കൊല: നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു

Date:

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിൽ നാല് പ്രതികളുടെ പരോള്‍ തടഞ്ഞതായി സൂചന. പ്രതികളുടെ കൂട്ടപരോള്‍ വിവാദമായതിന് പിന്നാലെയാണ് നടപടി. ആറ് പ്രതികൾ ഇറങ്ങിയതിന് പിന്നാലെയാണ് കൂട്ടപരോൾ വിവാദമായത്.

ആഭ‍്യന്തര വകുപ്പ് അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും തുടർനടപടി. ചട്ടങ്ങൾ ലംഘിച്ച് എല്ലാ പ്രതികൾക്കും ഒരുമിച്ച് പരോൾ നൽകി എന്നായിരുന്നു പരാതി. പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

പ്രതികൾക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചത് അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആഭ്യന്തര മന്ത്രി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നാല് പ്രതികള്‍ക്ക് ജയിലില്‍ നിന്ന് ഇറങ്ങാന്‍ അനുമതി നല്‍കിയില്ലെന്നാണ് വിവരം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ജയില്‍ വകുപ്പ് ഈ പരോള്‍ നടപടികള്‍ക്ക് അനുമതി നല്‍കിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ നേപ്പാളിനെ തോൽപ്പിച്ച് കേരളം

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യ...

വന്യ മൃഗങ്ങളുടെ ആക്രമണം: ആക്രമണം തടയാൻ മന്ത്രിയുടെ കൈയിൽ ഒറ്റമൂലിയില്ല; കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനം മന്ത്രി

ചാലക്കുടി: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി വനം...

ശബരിമല സ്വർണക്കൊള്ള കേസ്: കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്ന് സൂചന

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ട് പുറത്ത്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍...

തിരുവനന്തപുരത്ത് കോളേജ് ഫെസ്റ്റിനിടെ സംഘർഷം; ഒരു വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളേജ് ഫെസ്റ്റിനിടെ കോളേജിൽ മദ്യപസംഘത്തിന്‍റെ ആക്രമണം. സംഘർഷത്തിൽ മര്‍ദ്ദനമേറ്റ...
Telegram
WhatsApp