
തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. എസ്എസ്എയുടെ ഓഫീസിന്റെ ഭാഗമാണ് തകർന്നത്. അപകടത്തിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവത്തിൽ വിശദ പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ പറഞ്ഞു. വൈകുന്നേരം അഞ്ച് മണിക്ക് ശേഷമാണ് അപകടം നടന്നത്. ഏകദേശം കുട്ടികൾ ഒക്കെ തന്നെ മടങ്ങി പോയിട്ടുണ്ടായിരുന്നു. കാലപ്പഴക്കമുള്ള സ്‌കൂളാണ്. സ്‌കൂളിന്റെ കാലപ്പഴക്കം സംബന്ധിച്ച് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.







