spot_imgspot_imgspot_img

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

Date:

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

കഴക്കൂട്ടം: തരിശുനിലം മാത്രമല്ല, ജനങ്ങളുടെ ജീവിതത്തെ തന്നെ പുനരുജ്ജീവിപ്പിക്കുന്ന വലിയൊരു ജനകീയ ദൗത്യമാണ് അണ്ടൂർക്കോണത്ത് നടപ്പാക്കിയ ‘പുനർജ്ജനി’ പദ്ധതിയെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വർഷങ്ങളായി തരിശുകിടന്നിരുന്ന 125 ഏക്കറോളം വരുന്ന പള്ളിപ്പുറം പാടശേഖരത്തിലെ വിതയുത്സവവും പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ​ദേശീയപാത നിർമ്മാണത്തെ തുടർന്നുണ്ടായ ജലനിർഗമന തടസ്സങ്ങൾ മൂലം കഴിഞ്ഞ അഞ്ച് വർഷമായി തരിശായി കിടന്നിരുന്ന പാടശേഖരമാണ് അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, പാടശേഖര സമിതി എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ വീണ്ടും കൃഷിയോഗ്യമാക്കിയത്. ഈ കൂട്ടായ്മ മാതൃകാപരമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സുസ്ഥിര കാർഷിക വികസനത്തിനായി നെൽവിത്ത്, ജൈവവള സബ്സിഡി, ഇൻസെന്റീവ് ബോണസ് തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങൾ പ്രദേശത്ത് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നെടുമങ്ങാട് എം.എ.ൽ.എ അഡ്വ. ജി. ആർ. അനിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അർച്ചന സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, പ്രശസ്ത ചലച്ചിത്ര നടൻ പ്രേംകുമാർ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ്, വൈസ് പ്രസിഡന്റ് പി. ഭുവനേന്ദ്രൻ നായർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിത മുരുക്കുംപുഴ, കൃഷി അഡിഷണൽ ഡയറക്ടർ എ. സുരേന്ദ്രൻ, ജില്ലാ കൃഷി ഓഫീസർ ദീപ വി., ആത്മ പ്രൊജക്ട് ഡയറക്ടർ ഷക്കീല പി., ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ റോഷ്‌ന എസ്. നന്ദി പ്രകാശിപ്പിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരള പൊലീസിന്റെ അഭിമാനം വനിതാ സേന: ഡിജിപി

സായുധ വനിതാ ബറ്റാലിയന് പുതിയ മുഖച്ഛായ: വികസന-ക്ഷേമ പദ്ധതികൾ ഡി.ജി.പി നാടിന്...

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...
Telegram
WhatsApp