
കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്
കണിയാപുരം: കണിയാപുരം മുസ്ലിം സ്കൂളിന് സമീപം താമസിച്ചിരുന്ന റഹീം (47) ദുബായിൽ അന്തരിച്ചു. വാഹനം ഓടിച്ചുപോകുന്നതിനിടെ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് പോലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണം സംഭവിച്ച് അഞ്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും നാട്ടിലെ ബന്ധുക്കളോ ദുബായിലെ സഹപ്രവർത്തകരോ വിവരമറിഞ്ഞിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണങ്ങളിലാണ് മരണവിവരം അറിയുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ദുബായിൽ സ്വകാര്യ കമ്പനി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു റഹീം.
സജീനയാണ് ഭാര്യ. മകൾ: മിൻഹ.







