
കൊച്ചി: കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ മൂന്ന് പേർ പിടിയിയിലായതായി റിപ്പോർട്ട്. 5സി എന്ന ഫ്ളാറ്റിൽ താമസിച്ചിരുന്ന അഭയ കുമാറിനേയും കുടുംബത്തേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പതിനഞ്ച് വർഷമായി ഇവർ ഇവിടെ താമസിക്കുണ്ട്.
ഇന്ന് രാവിലെയാണ് കടവന്ത്രയില്‍ നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. ആമസോൺ ഡെലിവറി കവറിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ പൊതിഞ്ഞിരുന്ന ആമസോൺ കവറിലെ വിലാസം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കൂടാതെ സമീപത്തുള്ളൊരു ഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിയുന്ന വീഡിയോയും സിസിടിവി ക്യാമറയില്‍ പതിഞ്ഞത് പുറത്തുവന്നിരുന്നു.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മൂന്ന് പേരെ പോലീസ് പിടികൂടിയത്. ഇവരുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ കുട്ടിയെ കൊന്നത് അവരാണെന്ന് പോലീസിന് മൊഴി നൽകി. കുട്ടിയുടെ മൃതദേഹം സമീപത്തുള്ള പറമ്പിലേക്ക് വലിച്ചെറിയാനായിരുന്നു ഇവർ പദ്ധതിയിട്ടത്. എന്നാൽ ലക്ഷ്യം തെറ്റി റോഡിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രതികളുടെ മൊഴി.


