spot_imgspot_imgspot_img

തിരുവനന്തപുരത്ത് 23കാരനെ കൊലപ്പെടുത്തിയ സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു

Date:

തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഞെട്ടിച്ച 23 കാരനറെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. അഖിൽ, വിനീത്, സുമേഷ് എന്നിവരാണ് കരമനയിലെ 23 കാരനായ അഖിലിന്റെ കൊലപാതകത്തിന് കാരണക്കാർ. ഇവർക്കായി തിരച്ചിൽ ഊര്ജിതമാക്കിയിരിക്കുകയാണ് പോലീസ്.

ഇന്നലെയാണ് കരമന സ്വദേശി അഖിലിനെ കാറിലെത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. അതിക്രൂരമായിട്ടാണ് ഇവർ കൃത്യം നടത്തിയത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു. അഖിലിനെ ആദ്യം കയ്യിൽ കരുതിയിരുന്ന മാരകായുധം കൊണ്ട് വെട്ടി വീഴ്ത്തിയ ശേഷം കൊലയാളി സംഘം ദേഹത്ത് കല്ലെടുത്തിടുകയായിരുന്നു. ഈ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

അഖിലിനെ തലയോട്ടി പിളർന്ന നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്. അഖിലിന്റെ ശരീരമാസകലം മർദനമേറ്റതിന്റെ പാടുകളുണ്ട്. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. ഒരാഴ്ച മുമ്പ് ഒരു ബാറിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. പ്രതികളായ മൂന്ന് പേരും ലഹരിസംഘത്തിലെ ​ഗുണ്ടാ സംഘമെന്നാണ് പോലീസ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. മാത്രമല്ല ഇവരിൽ രണ്ടു പേര് കൊലക്കേസ് പ്രതികളാണ്. മരിച്ച അഖിൽ വെമ്പായത്ത് മീൻ കച്ചവടം നടത്തിവരികയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp